
യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയ്ക്ക് അന്ത്യം കുറിച്ചുവെന്ന് അധികൃതര്‍
രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ അവസാനിച്ചതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെയും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെയും ഏകോപനത്തിലാണ് പ്രഖ്യാപനമെന്ന് അതോറിറ്റി ട്വീറ്റില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”രാജ്യത്തെ കാലാവസ്ഥയ്ക്ക് സ്ഥിരത വന്നു” ട്വിറ്ററിലെ പോസ്റ്റില്‍ മന്ത്രാലയം കുറിച്ചു.’എല്ലാ പോലീസ് ജനറല്‍ ഡയറക്ടറേറ്റുകളും ബന്ധപ്പെട്ട അധികാരികളും സമൂഹത്തിന്റെ സുരക്ഷയും ജീവനും സ്വത്തിനും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി പരമാവധി പ്രയത്‌നിച്ചു.’ കുറിപ്പില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയില്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്.
Comments (0)