യുഎഇയില്‍ തൊഴില്‍ കരാര്‍ മാറ്റാനുള്ള സമയപരിധി നീട്ടി അധികൃതര്‍ - Pravasi Vartha

യുഎഇയില്‍ തൊഴില്‍ കരാര്‍ മാറ്റാനുള്ള സമയപരിധി നീട്ടി അധികൃതര്‍

യുഎഇയില്‍ തൊഴില്‍ കരാര്‍ മാറ്റാനുള്ള സമയപരിധി നീട്ടി അധികൃതര്‍. തൊഴില്‍ കരാര്‍ ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ഡിസംബര്‍ 31 ലേക്കാണ് നീട്ടിയത്. കുറഞ്ഞ സമയത്തിനകം എല്ലാ കമ്പനിക്കാര്‍ക്കും മാറ്റാനാവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സാവകാശം നല്‍കിയതെന്ന് മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നിനകം മാറ്റണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നത്. ഇതേ തുടര്‍ന്ന് തൊഴില്‍ കരാര്‍ മാറ്റാനായി വിവിധ കമ്പനികള്‍ കൂട്ടത്തോടെ എത്തിയത് എമിഗ്രേഷനിലും ടൈപ്പിങ് സെന്ററിലും തിരക്കിനിടയാക്കിയിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ജോലി തുടങ്ങുന്നതും അവസാനിക്കുന്നതും രേഖപ്പെടുത്തി തയാറാക്കുന്നതാണ് ലിമിറ്റഡ് കോണ്‍ട്രാക്ട്. അണ്‍ലിമിറ്റഡ് കരാറില്‍ തുടങ്ങുന്ന തീയതി മാത്രമേ രേഖപ്പെടുത്തൂ. പുതിയ തൊഴില്‍ നിയമം അനുസരിച്ച് അണ്‍ലിമിറ്റഡ് കോണ്‍ട്രാക്ട് ജനുവരി മുതല്‍ ഇല്ലാതായിരുന്നു.

നിലവില്‍ ഈ കരാറിലുള്ളവര്‍ കാലാവധി തീരുന്ന മുറയ്ക്ക് ലിമിറ്റഡ് കോണ്‍ട്രാക്ടിലേക്കു മാറണം. ഡിസംബര്‍ 31 ആകുമ്പോഴേക്കും മൂന്നില്‍ രണ്ടു ഭാഗം പേരുടെയും കരാര്‍ കാലാവധി തീരുമെന്നാണ് അനുമാനം. ലിമിറ്റഡ് കോണ്‍ട്രാക്ട് അനുസരിച്ച് തൊഴിലാളിക്ക് സേവനാന്തര ആനുകൂല്യം കൂടുതല്‍ ലഭിക്കും. ഇഷ്ടമുള്ള കാലത്തേക്കു കരാറുണ്ടാക്കാം. ഫുള്‍ടൈം, പാര്‍ട് ടൈം, മണിക്കൂര്‍ എന്നിവ അടിസ്ഥാനമാക്കി ഇരുവരും ഒപ്പിട്ട കരാര്‍ അനുസരിച്ചായിരിക്കും ജോലി.
അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ ഫ്രീസോണുകളില്‍ ഉള്ളവരും ഗാര്‍ഹിക തൊഴിലാളികളും ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. ഗോള്‍ഡന്‍ വീസ, ഗ്രീന്‍ റെസിഡന്‍സി വീസ, റിമോട്ട് വര്‍ക്ക് വീസ, ഫ്രീലാന്‍സര്‍ വീസ തുടങ്ങി സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ള വീസക്കാര്‍ക്ക് മറ്റു കമ്പനികളുമായി ഹ്രസ്വകാല തൊഴില്‍ കരാര്‍ ഉണ്ടാക്കി ജോലി ചെയ്യാം. മണിക്കൂര്‍ അടിസ്ഥാനത്തില്‍ ലേബര്‍ കോണ്‍ട്രാക്ട് രൂപപ്പെടുത്താമെന്നതാണ് തൊഴിലാളികളുടെ നേട്ടം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *