
ആര്‍ടിഎ മുന്നറിയിപ്പ്; ദുബായിലെ പ്രധാന റോഡുകളില്‍ ഇന്ന് ഗതാഗത തടസം
വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). ദുബായിലെ ചില പ്രധാന റോഡുകളില്‍ ഇന്ന് വൈകുന്നേരം 6 മുതല്‍ 12 വരെ (അര്‍ദ്ധരാത്രി) ഗതാഗത തടസമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൊക്കകോള അരീനയില്‍ നടക്കുന്ന പരിപാടികള്‍ കാരണമാണ് ഗതാഗത തടസമുണ്ടാകുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഗതാഗത തടസമുണ്ടാകുന്ന റോഡുകള്‍ ഇവയാണ്:
അല്‍ സഫ സ്ട്രീറ്റ്
അല്‍ ബദാ സ്ട്രീറ്റ്
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷനിലെ ഷെയ്ഖ് സായിദ് റോഡ്
വാഹനമോടിക്കുന്നവര്‍ ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. ട്രാഫിക് ഒഴിവാക്കാന്‍ ദുബായ് മെട്രോ ഉപയോഗിക്കാം. അതേസമയം ഫിലിം സ്‌കോര്‍ കമ്പോസറും സംഗീത നിര്‍മ്മാതാവുമായ ഹാന്‍സ് സിമ്മറിന്റെ ഷോയാണ് ഇന്ന് കൊക്കക്കോള അരീനയില്‍ നടക്കുന്നത്.
Comments (0)