
യുഎഇയിലെ മഴ: വാഹനങ്ങള്‍ക്ക് പരക്കെ തകരാര്‍, കാര്‍ റിപ്പയര്‍ ഷോപ്പുകളില്‍ വന്‍തിരക്ക്
യുഎഇയിലെ മഴയ്ക്ക് ശേഷം വാഹനങ്ങള്‍ക്ക് പരക്കെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ സഞ്ചരിച്ച നിരവധി വാഹനങ്ങള്‍ക്ക് എഞ്ചിന്‍ പ്രശ്നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാര്‍ റിപ്പയര്‍ ഷോപ്പുകളിലെത്തുന്ന ഉപഭോക്താക്കളില്‍ 200% വരെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസവും യുഎഇയില്‍ പെയ്ത കനത്ത മഴ നിവാസികളുടെ പതിവ് ദിനചര്യകള്‍ താളം തെറ്റിച്ചു. റോഡുകളില്‍ വെള്ളം കയറിയത് താമസക്കാരുടെ ദുരിതത്തിലാഴ്ത്തി. അനേകം വാഹനങ്ങള്‍ക്ക് തകരാന്‍ ഉണ്ടാക്കി. നിരവധി കാര്‍ റിപ്പയര്‍ ഷോപ്പുകള്‍ നിറയുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഒരു ദിവസം അഞ്ച് മുതല്‍ ഏഴ് വരെ ഉപഭോക്താക്കളെ കൈകാര്യം ചെയ്തിരുന്ന ദുബായിലെ ചില മെക്കാനിക്കുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ദിവസേന 10 മുതല്‍ 15 വരെ സര്‍വീസുകള്‍ നടത്തി. പരാതിയുമായി എത്തുന്നവരുടെ എണ്ണത്തില്‍ 100 മുതല്‍ 200 ശതമാനം വരെ വര്‍ധനവുണ്ടായതായി ഗാരേജ് ഉടമകള്‍ പറയുന്നു. വെള്ളക്കെട്ടിലൂടെ വാഹനമോടിച്ച ശേഷം ഷോര്‍ട്ട് സര്‍ക്യൂട്ടുകള്‍, ഹെഡ്ലൈറ്റുകള്‍ തകരാറിലാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പലരും സഹായം തേടിയിരുന്നു.
Comments (0)