
യുഎഇയിലെ അസ്ഥിര കാലാവസ്ഥ: സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തി എമിറേറ്റുകള്‍
മഴയും അസ്ഥിരമായ കാലാവസ്ഥയും കണക്കിലെടുത്ത് യുഎഇയിലെ രണ്ട് എമിറേറ്റുകളിലെ ചില സ്‌കൂളുകളില്‍ റിമോട്ട് ലേണിംഗ് പ്രഖ്യാപിച്ചു. റാസല്‍ഖൈമയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദൂര പഠനം ഏര്‍പ്പെടുത്തിയതായി എമിറേറ്റിലെ ലോക്കല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം അറിയിച്ചു. ജനുവരി 27 വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ നിന്ന് പഠിക്കുമെന്നും വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതാണ് നടപടിയെന്നും റാസല്‍ഖൈമ പോലീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
അസ്ഥിരമായ കാലാവസ്ഥ കാരണം വെള്ളിയാഴ്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദൂര പഠനം നടത്തുമെന്ന് ഫുജൈറയുടെ വടക്കന്‍ എമിറേറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. കനത്ത മഴയെ തുടര്‍ന്ന് ഷാര്‍ജയിലെ കല്‍ബ സിറ്റിയിലെയും ഫുജൈറയിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ വിദ്യാര്‍ത്ഥികളെ വീടുകളിലേക്ക് പറഞ്ഞു വിട്ടിരുന്നു.
അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരുമെന്നാണ് പ്രവചനം.
Comments (0)