Posted By editor Posted On

യുഎഇ: ഡ്രൈവ് ചെയ്യുമ്പോള്‍ നിങ്ങളുടെ കാര്‍ തകരാറിലായാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

യുഎഇയില്‍ വാഹനമോടിക്കുന്നവര്‍ക്ക് നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്. വാഹനമോടിക്കുന്നവരോട് റോഡിന് നടുവില്‍ നിര്‍ത്തുന്നത് ഒഴിവാക്കണമെന്നും സുരക്ഷിതമായി നിര്‍ത്തുന്നതിന് അടുത്തുള്ള എക്‌സിറ്റിലേക്ക് തിരിയുകയും വേണമെന്ന് അബുദാബി പോലീസ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വാഹനമോടിക്കുന്നവര്‍ക്ക് തങ്ങളുടെ കാര്‍ നീക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 999 കണ്‍ട്രോള്‍ സെന്ററില്‍ വിളിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം കേടാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ട്രാഫിക് സുരക്ഷാ നിയമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ അബുദാബി പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
വാഹനമോടിക്കുമ്പോള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ആറ് കാര്യങ്ങള്‍ ഇതാ:
റോഡില്‍ നിന്ന് മാറി നില്‍ക്കുക
അടിയന്തര ഇടങ്ങള്‍ ഉപയോഗിക്കുക
ക്വാഡ് മുന്നറിയിപ്പ് സിഗ്‌നലുകള്‍ ഉപയോഗിക്കുക
നിങ്ങളുടെ കാറില്‍ നിന്ന് 60 മീറ്റര്‍ അകലെയാണ് എമര്‍ജന്‍സി മുന്നറിയിപ്പ് സിഗ്‌നല്‍ സ്ഥാപിക്കേണ്ടത്
വാഹനത്തിനുള്ളില്‍ ഇരിക്കുന്നതും റോഡിന്റെ വശത്ത് നില്‍ക്കുന്നതും ഒഴിവാക്കുക
സഹായത്തിന് 999 എന്ന നമ്പറില്‍ വിളിക്കുക

Comments (0)

Leave a Reply

Your email address will not be published. Required fields are marked *