
യുഎഇ: പൊലീസുകാരെന്ന വ്യാജേന കുങ്കുമപ്പൂവ് വ്യാപാരിയെ കൊള്ളയടിച്ചു; ആറംഗ സംഘത്തിന്…
ദുബായില്‍ പൊലീസുകാരെന്ന വ്യാജേന കുങ്കുമപ്പൂവ് വ്യാപാരിയില്‍ നിന്ന് 4,70,000 ദിര്‍ഹം കൊള്ളയടിച്ച ആറംഗ സംഘത്തിന് ശിക്ഷ വിധിച്ചു. ആറ് ഏഷ്യക്കാരും അറബികളും അടങ്ങുന്ന സംഘത്തിന് ആറു മാസം തടവ് വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജയില്‍ ശിക്ഷയ്ക്ക് ശേഷം നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണു സംഭവം. നായിഫ് ഏരിയയിലെ തന്റെ വീട്ടിലെത്തിയ സംഘം തന്നെ ആക്രമിച്ചു പണം തട്ടിയെടുത്തതായി വ്യാപാരി കേസ് ഫയല്‍ ചെയ്തു. പൊലീസുകാരാണെന്ന് അവകാശപ്പെട്ട് എത്തിയ മൂന്നു പേര്‍ ഇയാളുടെ വാതിലില്‍ മുട്ടുകയായിരുന്നു. തെളിവായി പച്ച കാര്‍ഡ് ‘ബാഡ്ജ്’ ആയി കാണിച്ചു. തുടര്‍ന്നു മൂവരും വീട്ടില്‍ അതിക്രമിച്ച് കയറി. എന്തു ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിച്ചതെന്നും ചോദിച്ചപ്പോള്‍ വ്യാപാരി തന്റെ മുറിയില്‍ നിന്ന് 4,70,000 ദിര്‍ഹം പണം എടുത്ത് അവരെ കാണിച്ചു. സംഘം പെട്ടെന്നു പണം കൈക്കലാക്കി. ഒരാള്‍ തന്നെ മര്‍ദിക്കുകയും മുറിയില്‍ പൂട്ടുകയും ചെയ്തതായി വ്യാപാരി പരാതിപ്പെട്ടു. തുടര്‍ന്ന്, അവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
സംഘത്തിലെ ഒരു ഗള്‍ഫ് പൗരനെ അന്വേഷണസംഘം തിരിച്ചറിയുകയും ഇയാളുടെ കൈവശം പണം കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റ് സംഘാംഗങ്ങളെക്കുറിച്ചുള്ള വിവരം കൈമാറുകയും ചെയ്തു. വൈകാതെ ബാക്കിയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments (0)