
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ അവസാന വില്‍പന ഇന്ന് മുതല്‍; 90 ശതമാനം കിഴിവ് നേടാം
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ അവസാന വില്‍പന ഇന്ന് മുതല്‍ ആരംഭിക്കുന്നു. ഫെസ്റ്റിവലിന്റെ അവസാന വില്‍പന വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നടക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നഗരത്തിലുടനീളം 2000ലധികം സ്റ്റോറുകളില്‍ 500ലധികം ബ്രാന്‍ഡുകള്‍ക്ക് വിലക്കുറവ് ലഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 മൂന്ന് ദിവസത്തെ ഡി.എസ്.എഫ് ഫൈനല്‍ മെഗാ സെയിലിന് ആയിരക്കണക്കിന് റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ 90 ശതമാനം വരെ കിഴിവും പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളും ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്റെ ഏറ്റവും വലുതും മികച്ചതുമായ എഡിഷനാണ് ഇത്തവണ ഒരുക്കിയിരുന്നത്. ഉപഭോക്താക്കള്‍ക്ക് 10 ലക്ഷം ദിര്‍ഹം, ഒരു കിലോ സ്വര്‍ണം, ഡൗണ്‍ടൗണ്‍ ദുബായില്‍ അപ്പാര്‍ട്‌മെന്റ് തുടങ്ങി നിരവധി സമ്മാനങ്ങള്‍ ഇത്തവണ ഒരുക്കിയിരുന്നു. ആകെ സമ്മാനങ്ങളുടെ മൂല്യം നാലു കോടി ദിര്‍ഹം വരുമെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലുകളിലൊന്നാണ് ഡി.എസ്.എഫ്. ആകര്‍ഷകമായ വിനോദപരിപാടികള്‍, മികച്ച ഷോപ്പിങ് ഡീലുകള്‍, പ്രമോഷനുകള്‍, റാഫിളുകള്‍, ഹോട്ടല്‍ ഓഫറുകള്‍, സംഗീതക്കച്ചേരികളും മറ്റ് ആഘോഷങ്ങളും ഇത്തവണയും നിരവധിപേരെ ഫെസ്റ്റിവലിലേക്ക് ആകര്‍ഷിച്ചു. യു.എ.ഇ സര്‍ക്കാര്‍ ആരംഭിച്ച ‘ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം’ എന്ന തലക്കെട്ടിലെ ടൂറിസം കാമ്പയിനിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാനും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിച്ച 28ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ 29ന് അവസാനിക്കും.
Comments (0)