
പ്രതികൂല കാലാവസ്ഥയില്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് യുഎഇ അധികൃതര്‍
പ്രതികൂല കാലാവസ്ഥയില്‍ താമസക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവെച്ച് അധികൃതര്‍. അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീമാണ് പ്രതികൂല കാലാവസ്ഥയില്‍ സുരക്ഷ ഉറപ്പാക്കാന്‍ താമസക്കാര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ പുറപ്പെടുവിച്ചത്.
മാധ്യമങ്ങളും മറ്റ് ഔദ്യോഗിക സ്രോതസ്സുകളും നല്‍കുന്ന കാലാവസ്ഥ പ്രവചനങ്ങള്‍ പാലിക്കാന്‍ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCMS) ആളുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. താഴ്വരകള്‍, ബീച്ചുകള്‍, മഴവെള്ളക്കുളങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കുക, വേഗത പരിധികള്‍ പാലിക്കുക, പ്രഥമശുശ്രൂഷ കിറ്റ് സൂക്ഷിക്കുക, ബാക്കപ്പ് ലൈറ്റ് കരുതുക, ഇലക്ട്രിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അധികാരികള്‍ ഊന്നി പറഞ്ഞു.
അബുദാബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും അബുദാബി എമര്‍ജന്‍സി, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ടീം ചെയര്‍മാനുമായ ഫാരെസ് ഖലാഫ് അല്‍ മസ്‌റൂയിയുടെ അധ്യക്ഷതയില്‍ ടീം അംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ പുറപ്പെടുവിച്ചത്.
അബുദാബി എമര്‍ജന്‍സി, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സെന്റര്‍ പ്രതികൂല കാലാവസ്ഥയുടെ സംഭവവികാസങ്ങള്‍ അവതരിപ്പിച്ചു. അബുദാബി എമര്‍ജന്‍സി, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് സെന്റര്‍ എല്ലാ പ്രസക്തമായ സ്ഥാപനങ്ങളുടെയും ശ്രമങ്ങളുടെ ഏകോപനം ഉറപ്പാക്കുകയും പ്രതികൂല കാലാവസ്ഥയെ നേരിടാനുള്ള തയ്യാറെടുപ്പ് ഉറപ്പാക്കുകയും ചെയ്യുമെന്നും യോഗത്തില്‍ വിശദീകരിച്ചു.
Comments (0)