
യുഎഇ അധികൃതര്‍ ഈ വര്‍ഷത്തെ പെന്ഷന് വിതരണ തീയതി പ്രഖ്യാപിച്ചു
യുഎഇയുടെ ജനറല്‍ പെന്ഷന് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി അതോറിറ്റി (ജിപിഎസ്എസ്എ) ഈ വര്‍ഷത്തെ പെന്ഷന് വിതരണ തീയതി പ്രഖ്യാപിച്ചു. മൂന്ന് വിഭാഗത്തിനൊഴികെ എല്ലാ മാസവും 27-ന് പെന്ഷന് വിതരണം ചെയ്യും. ഈ വര്‍ഷം മേയ്, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനുകള്‍ ഓഗസ്റ്റ് 26നും 25-നുമാണ് വിതരണം ചെയ്യുക.
ജനുവരി 27 വെള്ളിയാഴ്ചയാണ് ഈ വര്‍ഷത്തെ ആദ്യത്തെ പെന്ഷന് പേയ്മെന്റുകള്‍ കൈമാറുന്നതിനുള്ള തീയതി. ഏകദേശം 680.93 ദശലക്ഷം ദിര്‍ഹമാണ് നല്‍കാനുള്ളത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 2022 ജനുവരിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ 72.82 ദശലക്ഷം ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ജനുവരി വരെ, മൊത്തം 45,951 പെന്‍ഷന്‍കാരും ഗുണഭോക്താക്കളും GPSSA-യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് – കഴിഞ്ഞ വര്‍ഷത്തെ ഈ മാസത്തെ അപേക്ഷിച്ച് 3,607 ആണ് വര്‍ധനവുണ്ടായിരിക്കുന്നത്.
തീയതികള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് രജിസ്റ്റര്‍ ചെയ്ത അംഗങ്ങള്‍ക്ക് വര്‍ഷത്തിലെ അവരുടെ സാമ്പത്തികപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനും പണം കൈകാര്യം ചെയ്യുന്നതിനും സഹായിക്കുമെന്ന് പെന്ഷന് അതോറിറ്റി പറഞ്ഞു. ജീവിതച്ചെലവ്, പേയ്മെന്റുകള്‍, യാത്ര, അവധിക്കാല പദ്ധതികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Comments (0)