യുഎഇ: മഴ വര്‍ധിപ്പിക്കാനുള്ള നൂതന ആശയങ്ങള്‍ കൈയ്യിലുണ്ടോ? ഇങ്ങു പോന്നോട്ടെ, നേടാം ഭീമമായ തുക - Pravasi Vartha

യുഎഇ: മഴ വര്‍ധിപ്പിക്കാനുള്ള നൂതന ആശയങ്ങള്‍ കൈയ്യിലുണ്ടോ? ഇങ്ങു പോന്നോട്ടെ, നേടാം ഭീമമായ തുക

മഴ വര്‍ധിപ്പിക്കാനുള്ള നൂതന ആശയങ്ങള്‍ കൈയ്യിലുണ്ടോ? എങ്കില്‍ ഇങ്ങു പോന്നോട്ടെ. മഴയുടെ തോത് വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയവഴികള്‍ നിര്‍ദേശിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുമെന്ന് യു.എ.ഇ. റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സ് ഡയറക്ടര്‍ ആലിയ അല്‍ മസ്‌റൂയി പറഞ്ഞു. എമിറേറ്റില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് ഫോറത്തിന്റെ ആറാം പതിപ്പിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതിമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്ത്വത്തിലാണ് ഫോറം നടക്കുന്നത്. മേഘരൂപവത്കരണം, മഴ വര്‍ധിപ്പിക്കല്‍ എന്നിങ്ങനെ രണ്ടുമേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണങ്ങളെയാണ് തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കുന്ന ഗവേഷണങ്ങള്‍ക്ക് മൂന്നുവര്‍ഷത്തിനുള്ളില്‍ തുക വിതരണം ചെയ്യും.
ജലസുരക്ഷയുള്‍പ്പടെ ആഗോള പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് നൂതനപരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് യു.എ.ഇ. പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്നത് തുടരുകയാണെന്ന് എന്‍.സി.എം ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുള്ള അല്‍മന്ദൗസ് പറഞ്ഞു. മഴ വര്‍ധിപ്പിക്കാനായി രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 1000 മണിക്കൂര്‍ ക്ലൗഡ് സീഡിങ് നടത്തുന്നുണ്ട്. ഇതിനായുള്ള വിവിധപദ്ധതികള്‍ക്കായി യു.എ.ഇ.യില്‍ ഇതുവരെ 660 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *