
പ്രത്യേക അറിയിപ്പ്; ദുബായിലെ ചില റോഡുകള്‍ അടച്ചിട്ടതായി പ്രഖ്യാപിച്ചു
യുഎഇയിലെ ഏഴ് എമിറേറ്റുകളിലും കനത്ത മഴ പെയ്തതോടെ വാഹനയാത്രക്കാര്‍ റോഡുകളില്‍ വെള്ളക്കെട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പ്രത്യേക അറിയിപ്പുമായി ആര്‍ടിഎ രംഗത്ത്. വെള്ളക്കെട്ട് കാരണം ചില റോഡുകള്‍ അടച്ചിടുമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
അല്‍ സബ്ഖ തുരങ്കം ഇരുവശത്തേക്കും അടച്ചിരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 തുരങ്കത്തിന് മുകളിലുള്ള ട്രാഫിക് ലൈറ്റ് ഇന്റര്‍സെക്ഷനിലേക്ക് ഗതാഗതം തിരിച്ചുവിട്ടിട്ടുണ്ട്. ശൈഖ് സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, അല്‍ യലായിസ് എന്നീ ബദല്‍ റോഡുകള്‍ ഉപയോഗിക്കാന്‍ വാഹനമോടിക്കുന്നവരോട് ആര്‍ടിഎ ആവശ്യപ്പെട്ടു.
ലത്തീഫ ബിന്‍ത് ഹംദാന്‍ സ്ട്രീറ്റുമായുള്ള അല്‍ അസയേല്‍ സ്ട്രീറ്റിന്റെ ഇന്റര്‍സെക്ഷന്‍ രണ്ട് ദിശകളിലും അടച്ചിരിക്കുന്നു. ഇനിപ്പറയുന്ന ബദല്‍ റോഡുകള്‍ ഉപയോഗിക്കാം: ഫസ്റ്റ് അല്‍ ഖൈല്‍ സ്ട്രീറ്റ്, ലത്തീഫ ബിന്റ് ഹംദാന്‍ സ്ട്രീറ്റ്, ഉമ്മു സുഖീം സ്ട്രീറ്റ്.
Comments (0)