
യുഎഇയിലെ മഴ: ചില സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിക്കുന്നു, രക്ഷിതാക്കള്‍ക്ക് സന്ദേശം അയച്ചു
മഴ കാരണം ദുബായിലെ ചില സ്‌കൂളുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിക്കുന്നു. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ സന്ദേശം അയച്ചു. മോശമായ കാലാവസ്ഥയും റോഡിന്റെ അവസ്ഥയും കാരണം പതിവിലും നേരത്തെ സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
”നിങ്ങളുടെ വാര്‍ഡുകളുടെ ഡ്രോപ്പ് ഓഫ് സമയത്തിനായി ഡ്രൈവറെ ബന്ധപ്പെടാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. വെള്ളം കെട്ടിക്കിടക്കുന്ന റോഡുകള്‍ കാരണം കാലതാമസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. സ്വന്തം വാഹനത്തിലെത്തുന്ന രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ ഉച്ചയ്ക്ക് 12.30ന് കൂട്ടിക്കൊണ്ടു പോകണം,’ ഒരു ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞു.
”നിങ്ങളുടെ വാര്‍ഡിന് ഡ്രോപ്പ്-ഓഫ് പോയിന്റില്‍ രക്ഷിതാക്കള്‍ ഉണ്ടെന്ന് ദയവായി ഉറപ്പാക്കുക.” പ്രത്യേക സന്ദേശത്തില്‍, സ്‌കൂളിന്റെ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ബ്രിട്ടീഷ് സ്‌കൂള്‍ ഇന്ന് രാവിലെ 11.30 ന് പ്രവര്‍ത്തനെ അവസാനിക്കുമെന്ന് അറിയിച്ചിരുന്നു. ദുബായിലെ മറ്റൊരു ബ്രിട്ടീഷ് സ്‌കൂള്‍ രാവിലെ 11 മണിക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ യുഎഇയിലെ ചില സ്വകാര്യ സ്‌കൂളുകള്‍ വ്യാഴാഴ്ച റിമോട്ട് ലേണിംഗിലേക്ക് മാറിയിട്ടുണ്ട്.
Comments (0)