
വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ടോ? എപ്പോഴാണ് പണം റെയ്ഡ് ചെയ്യപ്പെടുന്നത്?അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
നമ്മൾ പലപ്പോഴായി കാണുന്ന വാർത്തകളാണ് ആദായനികുതി, ഇഡി, സിബിഐ തുടങ്ങിയ ദേശീയ അന്വേഷണ ഏജന്‍സികള്‍ പല കമ്പനികളിലും പ്രമുഖരുടെയും അല്ലാത്തവരുടെയും വീടുകളിൽ റെയ്ഡ് നടത്തി പടം പിടിച്ചെടുത്തു എന്നൊക്കെയുള്ള വാർത്തകൾ. അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ..? വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 യഥാർത്ഥത്തിൽ ഒരു വ്യക്തിക്ക് തന്റെ വീട്ടിൽ സൂക്ഷിക്കാവുന്ന പണത്തിന് ഭരണകൂടം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടോ.. നേരിട്ട് ഇല്ല എന്നാണ് ഉത്തരം.ഒരു വ്യക്തി തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണത്തെക്കുറിച്ച് ശരിയായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാതെ വന്നാല്‍ അയാള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാവും. ഈ നടപടി ഒരിക്കലും സൂക്ഷിക്കുന്ന പണത്തിന്റെ പരിധിയുമായി നേരിട്ട് ബന്ധമില്ല.
ആദായനികുതി വകുപ്പിന്റെ നിയമം പ്രകാരം നമ്മുടെ പക്കലുള്ള പണത്തിന്റെ യഥാർത്ഥ ഉറവിടം നമുക്ക് വെളിപ്പെടുത്താൻ സാധിക്കുമെങ്കിൽ വീട്ടിൽ എത്ര പണം വേണമെങ്കിലും സൂക്ഷിക്കാം.നിയമപരമായി സമ്പാദിച്ച പണമാണെങ്കിലും രേഖകള്‍ പൂര്‍ണ്ണമായിരിക്കണം. അതുമല്ലെങ്കില്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ ഉറവിടം കൃത്യമല്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കേണ്ടിവരും.അപ്രകാരം ആ പണത്തിന്റെ 137 ശതമാനം വരെ പിഴ നൽകേണ്ടിവരും.ഒരു സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്ക് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം രൂപ പണമായി നിക്ഷേപിച്ചാലും അയാളുടെ പാന്‍, ആധാര്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കേണ്ടിവരും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്‌സസ് വ്യവസ്ഥ അനുസരിച്ച്, ഒറ്റത്തവണ അമ്പതിനായിരം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിനോ പിന്‍വലിക്കുന്നതിനോ പാന്‍ നമ്പര്‍ നല്‍കേണ്ടതാണ്.
പാന്‍, ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ 20 ലക്ഷം രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണം വാങ്ങുന്നതിനgx പാന്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് ആവശ്യമാണ്.ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡിലൂടെ ഒരാള്‍ ഒറ്റത്തവണ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ അടച്ചാലും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായേക്കും.ഒരു വ്യക്തിക്കും മറ്റു വ്യക്തിയില്‍ നിന്ന് 20,000 രൂപയില്‍ കൂടുതല്‍ പണവായ്പ എടുക്കാന്‍ കഴിയില്ല. രണ്ട് കോടിയിലധികം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചാല്‍ ടിഡിഎസ് ഈടാക്കുകയും ചെയ്യും.ബന്ധുക്കളില്‍ നിന്നായാലും ഒരു ദിവസം രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പണം എടുക്കാന്‍ അനുവാദം നല്‍കുന്നില്ല. ബാങ്ക് വഴിയാണ് ഇത് ചെയ്യേണ്ടത്. പണമായി സംഭാവന നല്‍കുന്നതിനുള്ള പരിധി രണ്ടായിരം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.30 ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആസ്തികള്‍ വാങ്ങിയാലും വിറ്റാലും അന്വേഷണ ഏജന്‍സികള്‍ പിന്തുടര്‍ന്ന് എത്തിയേക്കാം.
Comments (0)