പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ദുബായിലെ ഗ്ലോബല്‍ വില്ലേജ് ജനുവരി 25 ബുധനാഴ്ച രാത്രി 8 മണിക്ക് അടച്ചിട്ടുവെന്ന് അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് മഹ്മൂദ് എല്‍ എസ്സെലിയുടെ ഇന്നലത്തെ പ്രകടനവും റദ്ദാക്കിയിരുന്നു. ഞങ്ങള്‍ അതിഥികളുടെയും സന്ദര്‍ശകരുടെയും സുഖത്തിനും ക്ഷേമത്തിനുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഗ്ലോബല്‍ വില്ലേജ് പ്രസ്താവനയില്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എല്ലാവരുടെയും സഹകരണത്തിനു നന്ദി പറയുന്നു എന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇനി പാര്‍ക്ക് എപ്പോള്‍ തുറക്കും തുടങ്ങിയ അറിയിപ്പുകള്‍ പിന്നാലെ അറിയിക്കുമെന്നും പറഞ്ഞു.
ദുബായുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച കനത്ത മഴ പെയ്തിരുന്നു, വ്യാഴാഴ്ചയും മോശം കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. ദുബായ്ക്ക് പുറമെ മറ്റ് എമിറേറ്റുകളിലും കനത്ത മഴ രേഖപ്പെടുത്തി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ജനുവരി ഏഴിന് ഗ്ലോബല്‍ വില്ലേജ് അടച്ചിരുന്നു.
യുഎഇ നിവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇടയില്‍ വളരെ ജനപ്രിയമാണ് ഗ്ലോബല്‍ വില്ലേജ്.എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിക്കുന്നു. നോര്‍ത്തേണ്‍ എമിറേറ്റ്സില്‍ നിന്നുള്ള നിരവധി നിവാസികള്‍ വ്യത്യസ്ത സംസ്‌കാരങ്ങള്‍ ആസ്വദിക്കുവാനും വിവിധ രാജ്യങ്ങളിലെ പവലിയനുകളില്‍ നിന്ന് ഷോപ്പുചെയ്യാനും ഗ്ലോബല്‍ വില്ലേജിലേക്ക് എത്തുന്നു.