
യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി പുതുക്കിയില്ലെങ്കില്‍ വന്‍തുക പിഴ; എങ്ങനെ പുതുക്കാം എന്നറിയേണ്ടേ?
യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി പുതുക്കിയില്ലെങ്കില്‍ വന്‍തുക പിഴ ഈടാക്കുമെന്ന് അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ആണ് ഇക്കാര്യം അറിയിച്ചത്. കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവര്‍ക്ക് പരമാവധി 1000 ദിര്‍ഹം (22216 രൂപ) വരെ പിഴ ചുമത്തും. കാലപരിധി കഴിഞ്ഞ് 30 ദിവസം (ഗ്രേസ് പീരിയഡ്) പിന്നിട്ടാല്‍ പ്രതിദിനം 20 ദിര്‍ഹം (444 രൂപ) വീതമാണ് പിഴ ഈടാക്കുക. ഈയിനത്തില്‍ പരാമവധി 1000 ദിര്‍ഹം വരെ ഈടാക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എങ്ങനെ പുതുക്കാം എന്നറിയേണ്ടേ?
വീസാ വിവരങ്ങളുമായി എമിറേറ്റ്‌സ് ഐഡി ബന്ധിപ്പിച്ചതിനാല്‍ വീസ തീരുന്നതിനൊപ്പം ഐഡി കാര്‍ഡും പുതുക്കുകയാണ് വേണ്ടത്. പുതുക്കിയിട്ടില്ലെങ്കില്‍ ഐസിപിയുടെ വെബ്‌സൈറ്റിലോ സ്മാര്‍ട്ട് ആപ്പിലോ റജിസ്റ്റര്‍ ചെയ്ത് വ്യക്തികള്‍ക്ക് നേരിട്ടു പുതുക്കാവുന്നതാണ്.
അല്ലെങ്കില്‍ അംഗീകൃത ടൈപ്പിങ് സെന്ററുകളെ ആശ്രയിക്കാം. വ്യക്തിഗത വിവരങ്ങള്‍ തെറ്റുകൂടാതെ ടൈപ്പ് ചെയ്ത് കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി എന്നിവ അറ്റാച്ച് ചെയ്ത് ഫീസടച്ചാല്‍ കാര്‍ഡ് കുറിയറില്‍ വീട്ടിലെത്തിക്കും. സ്വന്തമായി ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഉപഭോക്തൃ കേന്ദ്രങ്ങളിലോ ടൈപ്പിങ് സെന്ററുകളിലോ നേരിട്ട് പുതുക്കാം.
മൊത്തം 250 ദിര്‍ഹമാണ് ഫീസ്. (100 ദിര്‍ഹം എമിറേറ്റ്‌സ് ഐഡിക്കും 100 ദിര്‍ഹം സ്മാര്‍ട്ട് സര്‍വീസ് ഫീസും 50 ഇലക്ട്രോണിക് സര്‍വീസ് ഫീസ്). അടിയന്തരമായി കാര്‍ഡ് ആവശ്യമുള്ളവര്‍ 50 ദിര്‍ഹം അധികം നല്‍കണം. ഭിന്നശേഷിക്കാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, രാജ്യാന്തര സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. ഇത്തരക്കാര്‍ ഇളവിനായി ഐസിപി വെബ്‌സൈറ്റിലോ (www.icp.gov.ae) സ്മാര്‍ട്ട് ആപ്പിലോ (UAE ICP)അപേക്ഷിക്കണം.
Comments (0)