
യുഎഇയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
യുഎഇയില്‍ പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. നെടുമങ്ങാട് അഴിക്കോട് മരുതിനകം കൈലായത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍(21) ആണ് മരിച്ചത്. റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0ഒപ്പമുണ്ടായിരുന്ന ബന്ധു പാലോട് ഇലവുപാലം സ്വദേശി നിഷാദും കോഴിക്കോട് സ്വദേശിയും ഗുരുതരമായ പരിക്കുകളോടെ റാസല്‍ഖൈമ ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിന്റെയും ഷൈലയുടെയും മകനാണ് മുഹമ്മദ് ഫൈസല്‍. ഫര്‍ഹാനയാണ് സഹോദരി. മൃതദേഹം നാട്ടില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Comments (0)