
യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
യുഎഇയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു. കാസര്‍കോട് അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ദുബായില്‍ ആയിരുന്നു അന്ത്യം. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഒരുക്കം നടക്കുന്നതിനിടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ദുബായില്‍ വ്യാപാരിയാണ് ഹാരിസ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി കാസര്‍കോട് ഡിസീസ് കെയര്‍ യൂനിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരിക്ക അറിയിച്ചു.
പിതാവ്: പരേതനായ മുഹമ്മദ് കുഞ്ഞി. മാതാവ്: സഫിയ. ഭാര്യ: ആഇശ. മക്കള്‍: ഹാഫിസ്, ഹിഫാസ്, ഫിദ, ഹന. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹ്മദ്, റഊഫ്, അബ്ദുര്‍ റഹ്മാന്‍, സുഹ്റ, ആഇശ, സൗദ, ഹാജിറ, അസ്മിയ.
Comments (0)