
UAE Rain ; യുഎഇയിൽ കനത്ത മഴ: ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്, അപകടത്തെ തുടർന്ന് എട്ട് മണിക്കൂറോളം റോഡ് അടച്ചിട്ടു
യുഎഇയിലെ കനത്ത മഴയിൽ UAE Rain ട്രക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വിദഗ്ധ ചികിത്സയ്ക്കായി ഫുജൈറയിലെ ആശുപത്രിയിലേക്ക് മാറ്റി. ഫുജൈറയിലെ സകംകാം ഏരിയയിലെ യാബ്സ സ്ട്രീറ്റിലാണ് ട്രക്ക് മറിഞ്ഞ് അപകടമുണ്ടായത്. ഇതിനെ തുടർന്ന് എട്ട് മണിക്കൂറോളം റോഡ് അടച്ചിടുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ബുധനാഴ്ച പുലർച്ചെ 5:40 ന് ഓപ്പറേഷൻസ് റൂമിൽ അപകട വിവരം ലഭിച്ചതായി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ കേണൽ സലേഹ് അൽ-ധൻഹാനി പറഞ്ഞു.
വിവരം അറിഞ്ഞ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി റോഡ് അടച്ചിട്ടതായും അദ്ദേഹം പറഞ്ഞു. അപകടത്തെ തുടർന്ന് കൂടുതൽ പോലീസിനെ വ്യന്യസിപ്പിക്കുകയും ബദൽ റൂട്ടുകളിലേക്ക് ഗതാഗതം നിർദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ റോഡ് ഗതാഗതത്തിനായ് വീണ്ടും തുറക്കുകയും ചെയ്തു. കനത്ത മഴയുള്ള കാലാവസ്ഥയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേണൽ സാലിഹ് അൽ-ദൻഹാനി ആവശ്യപ്പെട്ടു.
Comments (0)