UAE Rain Alert
Posted By shehina Posted On

UAE Rain Alert ; യുഎഇയിൽ കനത്ത മഴയെ തുടർന്ന് ചില സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

യുഎഇയിൽ കനത്ത മഴ തുടരുകയാണ്. ഇതേ തുടർന്ന് ഷാർജയിലെ കൽബ സിറ്റിയിലെയും പൂജാരിയിലെയും പൊതു സ്വകാര്യ സ്കൂളുകൾക്ക് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അവധി UAE Rain Alert പ്രഖ്യാപിച്ചു. ഇന്നും നാളെയുമായി നടത്താനിരുന്ന പല ട്രിപ്പുകളും റദ്ദാക്കി. പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മൂലം രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ പ്രവചിച്ചതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബുധൻ വ്യാഴം ദിവസങ്ങളിൽ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് സ്കൂൾ അഡ്മിനിസ് സ്റ്റേഷനുകൾ രക്ഷിതാക്കൾക്ക് സന്ദേശങ്ങളും ഈ മെയിലുകളും അയച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  കനത്ത മഴ പെയ്യുമ്പോൾ മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നത് യാത്രക്കാർക്കും വാഹനം ഓടിക്കുന്നവർക്കും എല്ലാം ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാൽ അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു എന്നും അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *