യുഎഇയിൽ ഈ വർഷത്തെ റമദാൻ Ramadan 2023 in UAE മാസത്തിൽ താപനില മിതമായ നിരക്കിൽ ആയിരിക്കുമെന്നും കൂടാതെ നോമ്പ് സമയം 14 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നും യുഎഇയിലെ ജ്യോതിശാസ്ത്ര വിദഗ്ധർ അറിയിച്ചു. മാർച്ച് 21 ചൊവ്വാഴ്ച രാത്രി 21:23 ന് സൂര്യാസ്തമയത്തിനു ശേഷം റമദാൻ ചന്ദ്രനെ കാണുമെന്നും അടുത്ത ദിവസം അത് പടിഞ്ഞാറൻ ചക്രവാളത്തിന് 10 ഡിഗ്രി മുകളിലായിരിക്കുമെന്നും 50 മിനിറ്റിനുശേഷം അസ്തമിക്കുമെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതുകൊണ്ടാണ് ഹിജ്‌റ വർഷം 1444-ലെ റമദാൻ മാസത്തിന്റെ ആദ്യ ദിവസം 2023 മാർച്ച് 23 വ്യാഴാഴ്ച റമദാൻ വ്രതാരംഭത്തിന്റെ ആദ്യ ദിവസം ആരംഭിക്കാനാണ് സാധ്യതയെന്നും അപ്രകാരം ആണെങ്കിൽ ഏപ്രിൽ 21 വെള്ളിയാഴ്ച ഈദ് അൽ ഫിത്തറിന്റെ പ്രതീക്ഷിക്കുന്നതയും അദ്ദേഹം പറഞ്ഞു.
വിശുദ്ധ മാസത്തിന്റെ തുടക്കത്തിൽ, പ്രഭാതം മുതൽ പ്രദോഷം വരെ, ഏകദേശം 13 അര മണിക്കൂർ ആയിരിക്കും, വ്രതത്തിന്റെ ദൈർഘ്യം. പിന്നീടത് മാസാവസാനത്തോടെ 14 മണിക്കൂറും 13 മിനിറ്റും എത്തുമെന്ന് അദ്ദേഹം പത്രത്തോട് പറഞ്ഞു.
ജ്യോതിശാസ്ത്രപരമായി മാർച്ച് 21 ന് വസന്തകാലം ആരംഭിക്കുന്നതിനാൽ, ഇത് ഒരു വസന്തകാല റമദാനായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി,അതേസമയം അടുത്ത വർഷം റമദാൻ ജ്യോതിശാസ്ത്രപരമായി ശൈത്യകാലത്തിന്റെ അവസാനത്തിലേക്കായിരിക്കുമെന്നും വ്യക്തമാക്കി. കൂടാതെ, 2023 റമദാനിലെ താപനില വിശുദ്ധ മാസത്തിന്റെ തുടക്കത്തിൽ 17 മുതൽ 35 ഡിഗ്രി വരെയും മാസാവസാനം 17 മുതൽ 36 ഡിഗ്രി വരെയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ, മാർച്ച് മാസത്തിലെ ശരാശരി താപനില 17º നും 27.9º നും ഇടയിലാണ്, രാജ്യത്ത് ലഭിക്കാൻ ഇടയുള്ള ശരാശരി മ മഴ 22.4 മില്ലിമീറ്ററാണ്.