pravasi
Posted By shehina Posted On

Pravasi ; ഗൾഫിൽ പ്രവാസി മലയാളി കുത്തേറ്റ സംഭവത്തിൽ നിർണായ വെളിപ്പെടുത്തലുമായി പ്രതി

കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ പ്രവാസി Pravasi മലയാളി കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി. താൻ ഹണി ട്രാപ്പിൽ പെട്ടിരുന്നുവെന്നും അതേ തുടർന്ന് ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നത് കണ്ട തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അറിയാതെ സംഭവിച്ചതാണെന്നും ആണ് പ്രതി പറയുന്നത്. മലപ്പുറം ചെറുകര കട്ടുപാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലി (58) ആണ് മരിച്ചത്. ചെന്നൈ സ്വദേശി മഹേഷ്​ (45) ആണ് മുഹമ്മദലിയെ കുത്തിയത്.

ജെംസ് കമ്പനിയിലെ ജീവനക്കാരായ ഇരുവരും ജുബൈലിലെ ലേബർ ക്യാമ്പിൽ സഹതാമസക്കാരായിരുന്നു. സംഭവത്തിന് ശേഷം സ്വയം കഴുത്തു മുറിച്ച നിലയിൽ കണ്ട പ്രതിയെ പൊലീസ്​ ജുബൈൽ ജനറൽ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇത്തരം വെളിപ്പെടുത്തലുകൾ നടത്തിയത്. ഹണി ട്രാപ്പിൽപ്പെട്ടതോടെ ഭയന്ന് താൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ പിന്തിരിപ്പിക്കാൻ ശ്രമിച്ച മുഹമ്മദലിക്ക്​ അബദ്ധവശാൽ കുത്തേൽക്കുകയായിരുന്നു എന്നാണ്​ മഹേഷ്‌ പറഞ്ഞത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ആയിഷ എന്ന് പേരുള്ള യുവതിയെ ടിക് ടോക് വഴി പരിചയപെട്ടെന്നും അവരുമായി പ്രണയത്തിലായിരുന്നെന്നുമാണ് പ്രതി പറഞ്ഞത്. എന്നാൽ ഈ പേരിൽ യുവതി തന്റെ പക്കൽ നിന്ന് 30,000 റിയാൽ (ഏകദേശം 6.3 ലക്ഷം രൂപ) തട്ടിയെടുത്തെന്നും ഇനിയും പണം നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി പറയുന്നു. തുടർന്ന് സ്വയം കുത്തി മരിക്കാൻ ശ്രമിക്കുന്ന കണ്ട തന്നെ മുഹമ്മദലി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹത്തിന് കുത്തേൽക്കുകയായിരുന്നു എന്നുമാണ് പ്രതിയുടെ മൊഴി. ഞായറാഴ്ച്ച ഉച്ചക്ക് മുഹമ്മദലി ശുചിമുറിയിലേക്ക് പോയ സമയത്താണ് താൻ കത്തി കൊണ്ട് സ്വയം കുത്തിയത്. ബഹളം കേട്ട് ശുചിമുറിയിൽനിന്നും പുറത്തിറങ്ങിയ മുഹമ്മദലി തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്നീട് എന്താണുണ്ടായതെന്ന് തനിക്ക് ഓർമയില്ലെന്നുമാണ്​ മഹേഷ് വെളിപ്പെടുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *