
Heavy Rain ; യുഎഇ ; ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; താമസക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകി അധികൃതർ, വീഡിയോ കാണാം…
രാജ്യത്തെ ഏഴ് എമിറേറ്റുകളിലും ബുധനാഴ്ച ഇടിമിന്നലോട് കൂടിയ കനത്ത മഴ Heavy Rain പെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ ആഭ്യന്തര മന്ത്രാലയവും മറ്റ് അധികാരികളും നിവാസികൾക്ക് നിർദ്ദേശം നൽകി. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ വിലയിരുത്തലുകൾ പ്രകാരം മഴയും പൊടിയും നിറഞ്ഞ കാലാവസ്ഥ ഇന്ന് രാത്രി 11:30 വരെയെങ്കിലും നിലനിൽക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കാലാവസ്ഥയിലെ ഏറ്റക്കുറിച്ചിലുകൾ കാരണം കനത്ത മഴയ്ക്കൊപ്പം പൊടിപടലങ്ങൾ ഉയർത്തുന്ന അതിവേഗം കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
അപകട സാധ്യത നിലനിൽക്കുന്നതിനാൽ ബീച്ചുകളും താഴ്വരകളും വെള്ളം ഒഴുകുന്ന സ്ഥലങ്ങളും ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.
മഴപെയ്യാൻ സാധ്യതയുള്ള പ്രദേശങ്ങൾ
അബുദാബി: അൽ ദഫ്ര, അൽ ഐൻ, മുസഫയിലും ലിവയുടെ കിഴക്കും ഇടിമിന്നലോടു കൂടിയ മഴ പെയ്യാം.
ദുബായ്: ഹത്ത, അൽ അവീർ, ലഹ്ബാബ്, ലിസൈലി.
ഷാർജ: അൽ മദാം, ദൈദ്, ഖോർ ഫക്കൻ, ദിബ്ബ അൽ ഹിൻ.
അജ്മാൻ: മസ്ഫൂത്.
ഉമ്മുൽ ഖുവൈൻ: റംല.
അജ്മാൻ: മസ്ഫുട്ട്
ഫുജൈറ: കോർണിഷ്.
രാജ്യത്തിന് ഇന്ന് ചില സമയങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ വ്യത്യസ്ത തീവ്രതയുള്ള മഴ ലഭിക്കുമെന്ന് കുറിച്ച് കൊണ്ടാണ് റാസൽ ഖൈമയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
الامارات : الان مشاهدة البرق على البحر جهة رأس الخيمة #منخفض_بينونة #مركز_العاصفة
— مركز العاصفة (@Storm_centre) January 25, 2023
25_1_2023 pic.twitter.com/eJQO9eo9Uw
അതേസമയം അസ്ഥിരമായ കാലാവസ്ഥ നാളെയും തുടരും. താപനില താരതമ്യേന കുറവായിരിക്കും വെള്ളി ശനി ദിവസങ്ങളിലും തീരദേശ വടക്കൻ കിഴക്കൻ മേഖലകളിൽ ചെറിയതോതിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലെ കാലാവസ്ഥയുടെ ഏറ്റക്കുറച്ചുകളുടെ ഫലമായി ഉണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സന്നദ്ധമാണെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർസ് മാനേജ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചു. ഔദ്യോഗികമായി പ്രവചിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ അതേത്തുടർന്ന് നൽകുന്ന നിർദ്ദേശങ്ങളും കൃത്യമായി പാലിക്കണം എന്ന് ബന്ധപ്പെട്ട അധികൃതർ ജനങ്ങളോട് പറഞ്ഞു.
Comments (0)