Dubai Police
Posted By shehina Posted On

Dubai Police ; യുഎഇ; പൊലീസ് വേഷത്തിലെത്തി വൻതുക തട്ടിയെടുത്തു, ആറ് പ്രവാസികൾ പിടിയിൽ

ദുബായിലെ ഒരു സ്വര്‍ണ്ണക്കടയിൽ പൊലീസ് Dubai Police വേഷത്തിലെത്തി അഞ്ച് കോടി തട്ടിയെടുത്ത സംഭവത്തിൽ ആറ് പ്രവാസികൾക്ക് ശിക്ഷ വിധിച്ച് കോടതി. സ്വർണ്ണക്കടയിലെത്തിയ സംഘം സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി 26 ലക്ഷം ദിര്‍ഹം തട്ടിയെടുക്കുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സംഭവത്തില്‍ ആറ് പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും തുക തിരിച്ച് നൽകുകയും വേണം, കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

ദുബായിലെ നൈഫ് ഏരിയയിൽ കഴിഞ്ഞ മെയ് മാസം ആയിരുന്നു സംഭവം. സ്വർണ്ണക്കടയിലെത്തിയ മോഷണ സംഘം രണ്ട് പ്രവാസി ജീവനക്കാരെ തട്ടിക്കൊണ്ട് പോയി. നൈഫില്‍ തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ള പണം വാങ്ങി ബാഗിലിട്ട് നടന്നു വരുന്നതിനിടെ രണ്ട് ജീവനക്കാരെ തട്ടിപ്പ് സംഘം തടഞ്ഞുനിര്‍ത്തി. കന്ദൂറ ധരിച്ചിരുന്ന ഇവര്‍ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം രണ്ട് പേരെയും അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. എന്നാൽ പൊലീസാണെങ്കിൽ തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് ഒരു യുവാവ് ആവശ്യപ്പെട്ടതോടെ ഇവരെ ഒരു വാഹനത്തില്‍ കയറ്റി അല്‍ ഖുസൈസിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് പണം തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയും ചെയ്തു. തങ്ങളെ ബന്ധിച്ച് വെച്ചിരുന്ന സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശേഷമാണ് തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് വിവരം പൊലീസില്‍ അറിയിക്കാന്‍ സാധിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ സിഐഡി സംഘം തെളിവുകള്‍ ശേഖരിച്ച് പ്രതികളെ മനസ്സിലാക്കി.

ആദ്യം യുവാക്കളെ തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്‍തു. ഇയാളുടെ കൈവശം പണവും ഉണ്ടായിരുന്നു. പൊലീസിൻ്റെ പിടിയിലായ ഡ്രൈവർ കുറ്റം സമ്മതിക്കുയും മറ്റുള്ളവരെക്കുറിച്ചുള്ള വിവരം പൊലീസ് നൽകുകയും ചെയ്തു. പിന്നാലെ മറ്റുള്ളവരും പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ദിവസമാണ് വിചാരണ പൂര്‍ത്തിയാക്കി പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *