Civil Court
Posted By shehina Posted On

Civil Court ; സ്കൂളിൽ വഴക്കിനിടെ മകൻ സഹപാഠിയുടെ മൂക്ക് പൊട്ടിച്ചു ; നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

അബുദാബിയിൽ രണ്ട് വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ വഴക്ക് ഒടുവിൽ അവരുടെ അച്ഛന്മാരെ സിവിൽ കോടതിയിൽ Civil Court കയറ്റിച്ചു. കുട്ടികൾ തമ്മിൽ ഉണ്ടായ ചെറിയ വഴക്കാണ് പിന്നീട് വലിയ പ്രശ്നത്തിലേക്ക് വഴിമാറിയത്. സഹപാഠിയെ മർദിച്ച വിദ്യാർത്ഥിയുടെ പിതാവിനോട്‌ 20,000 ദിർഹം നഷ്ടപരിഹാരം നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

150,000 ദിർഹം നൽകാനായിരുന്നു ഇരയുടെ പിതാവ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ വിചാരണക്കൊടുവിൽ 20,000 ദിർഹം മാത്രം നൽകാനുള്ള കീഴ്‌ക്കോടതിയുടെ വിധി അൽ ഐൻ സിവിൽ അപ്പീൽ കോടതി ശരിവച്ചു. ക്യാമ്പസിൽ നടന്ന ചെറിയ ഒരു വഴക്കാണ് ഒടുവിൽ കയ്യാങ്കളിയിൽ കലാശിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സുഹൃത്തിന്റെ മൂക്ക് അടിച്ച് പൊട്ടിച്ചതിന്റെ കാരണത്തിന് ആ യുവാവിനെ നേരത്തെ ക്രിമിനൽ കോടതി ശിക്ഷിക്കുകയും അവനെ ശരിയായ പെരുമാറ്റം പഠിപ്പിക്കുമെന്ന് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തതിനു ശേഷം പിതാവിന് ഒപ്പം വിടുകയായിരുന്നു.

എന്നാൽ ഇരയായ കുട്ടിയുടെ പിതാവ് വീണ്ടും പരാതി നൽകുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. ആക്രമണത്തിൽ തന്നെ കുട്ടിയുടെ മൂക്കിന് ഗുരുതരമായ പരിക്ക് പറ്റി ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നെന്നും സംഭവത്തിനുശേഷം മകന് മാനസികമായ ചില പ്രശ്നങ്ങളും തുടങ്ങിയെന്നുമാണ് പിതാവ് പരാതിയിൽ പറയുന്നത്. എന്നാൽ ഫോറൻസിക് റിപ്പോർട്ടുകൾ പ്രകാരം മൂക്കിലെ എല്ലിന് ഒരു ലീനിയർ ഫ്രക്ച്ചർ ആണുള്ളത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *