
Air India Flight; എയർ ഇന്ത്യയിൽ മൂത്രമൊഴിച്ച സംഭവം: വിമാനത്തിനുള്ളിലെ മദ്യനയത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ പ്രഖ്യാപിച്ചു
എയർ ഇന്ത്യ വിമാനത്തിൽ Air India Flight മദ്യം നൽകിയത് കാരണമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനത്തിനുള്ളിലെ മദ്യ സേവന നയത്തിൽ മാറ്റം വരുത്തി കമ്പനി. സാധിക്കുമെങ്കിൽ മദ്യം നൽകാനുള്ള സാഹചര്യം തന്ത്രപൂർവം നിരസിക്കാൻ ശ്രമിക്കണമെന്ന് ക്യാബിൻ ക്രൂവിന് നിർദേശം നൽകി. എയർ ഇന്ത്യയുടെ ചൊവ്വാഴ്ച പുതുക്കിയ നയം അനുസരിച്ച്, ‘മദ്യപാനീയങ്ങൾ ഉചിതവും സുരക്ഷിതവുമായ രീതിയിൽ നൽകണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതിഥികൾ മദ്യം കൂടുതൽ ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.
മറ്റ് കാരിയറുകളുടെ പ്രാക്ടീസിൽ നിന്നുള്ള റഫറൻസും യുഎസ് നാഷണൽ റെസ്റ്റോറന്റ്സ് അസോസിയേഷന്റെ മാർഗ്ഗനിർദ്ദേശങ്ങളും വിലയിരുത്തിക്കൊണ്ട് ഞങ്ങളുടെ നിലവിലുള്ള ഇൻ-ഫ്ലൈറ്റ് ആൽക്കഹോൾ സേവന നയത്തിൽ മാറ്റം കൊണ്ടു വരുകയാണെന്ന് എയർ ഇന്ത്യ പറഞ്ഞു. ലഹരിയുടെ സാധ്യമായ കേസുകൾ തിരിച്ചറിയാനും നിയന്ത്രിക്കാനും ക്രൂവിനെ സഹായിക്കുന്നതിന് വേണ്ടി എൻആർഎയുടെ ട്രാഫിക് ലൈറ്റ് സംവിധാനവും എയർലൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ മധ്യനയം പ്രഖ്യാപിച്ചതിനോടൊപ്പം ക്രൂവിന്റെ പരിശീലന പാഠ്യപദ്ധതിയിൽ ഇത് ഉൾപ്പെടുത്തുകയും തങ്ങളുടെ യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സുരക്ഷയ്ക്കും ക്ഷേമത്തിനും എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്നും പ്രസ്താവനയ്ക്കൊപ്പം കൂട്ടിച്ചേർത്തു.
യാത്രക്കാരൻ വിമാനത്തിൽ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
എയർ ഇന്ത്യയ്ക്ക് 3 മില്യൺ രൂപയും (135,140 ദിർഹം) എയർലൈനിന്റെ ഇൻ-ഫ്ലൈറ്റ് സർവീസ് ഡയറക്ടർക്ക് 300,000 രൂപയും (13,516 ദിർഹം) പിഴയും ചുമത്തി.
Comments (0)