ഡോക്ടറുടെ ചികിത്സാ പിഴവ് മൂലം മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് അബുദാബി കസേഷൻ Abu Dhabi Court കോടതി. 300000 ദിർഹം രൂപ നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. മകൻ മരിച്ചതിനെ തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ വിധി. ഗുരുതരമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടി മകനെയും കൊണ്ട് എത്തിയതായിരുന്നു ഇവർ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 എന്നാൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയും അശ്രദ്ധയും കാരണം ചികിത്സാ പിഴവുണ്ടായെന്നും തുടർന്ന് മകൻ മരിക്കുകയും ആയിരുന്നു എന്നാണ് മാതാപിതാക്കളുടെ പരാതിയിൽ പറയുന്നത്. വാർദ്ധക്യത്തിൽ തങ്ങളുടെ മകന്റെ പരിചരണവും സ്നേഹവും ലഭിക്കാനുള്ള ഞങ്ങളുടെ അവസരമാണ് ഡോക്ടർമാർ ഇല്ലാതാക്കിയത് എന്നും അവർ പരാതിയിൽ പറഞ്ഞു.
ഇതേ തുടർന്ന് കോടതിയുടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി നിയോഗിച്ച മെഡിക്കൽ കമ്മിറ്റി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണെന്ന് സ്ഥിരീകരിച്ചു. മാതാപിതാക്കൾക്കുണ്ടായ നഷ്ടത്തിൽ 90 000 ദിർഹം നൽകണമെന്നായിരുന്നു നേരത്തെ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വിധിച്ചിരുന്നത്. മാതാപിതാക്കൾ വീണ്ടും അപ്പീൽ നൽകിയതിനെ തുടർന്ന് തുക 200000 ദിർഹമായി ഉയർത്തിയിരുന്നു. എന്നാൽ ഇതിനെതിരെ ആശുപത്രി അധികൃതരും അപ്പീൽ പോയതോടെ കേസ് കസേഷൻ കോടതിയിൽ എത്തുകയും ഇരു കൂട്ടരുടെയും വാദം കേട്ടതിനു ശേഷം ജഡ്ജി നഷ്ടപരിഹാരത്തുക 300000 ദിർഹമായി ഉയർത്തി വിധി പ്രസ്താവിക്കുകയും ചെയ്തു. മാതാപിതാക്കളുടെ നിയമപരമായ ചിലവുകൾ വഹിക്കാനും കോടതി ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും പറഞ്ഞു.