
എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഭീമമായ തുക നേടി പ്രവാസി; നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തന്നെ ആദ്യം
എമിറേറ്റ്സ് നറുക്കെടുപ്പിലൂടെ ഭീമമായ തുക നേടി പ്രവാസി. ഫിലിപ്പീന്‍സ് സ്വദേശിയായ റസ്സല്‍ റെയ്സ് ആണ് ആ ഭാഗ്യശാലി. ജനുവരി 13 ന് നടന്ന എമിറേറ്റ്സ് നറുക്കെടുപ്പിലാണ് റെയ്സ് 2023 ലെ ആദ്യത്തെ മള്‍ട്ടി മില്യണയര്‍ ആയത്. കഴിഞ്ഞ 10 ദിവസമായി റസ്സല്‍ റെയ്സ് ഞെട്ടലിലാണ്, താന്‍ ഇപ്പോള്‍ കോടീശ്വരനാണ് എന്ന വസ്തുതയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഫിലിപ്പീന്‍സ് സ്വദേശിയായ റെയ്സ് 15 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്നു. 34 കാരനായ പ്രവാസി ദേര സിറ്റി സെന്ററില്‍ ഒരു കോഫി ഷോപ്പില്‍ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുകയാണ്.15 ദിര്‍ഹം മുതല്‍മുടക്കില്‍ എമിറേറ്റ്സ് നറുക്കെടുപ്പില്‍ ‘ഈസി 6’ല്‍ 15 മില്യണ്‍ ദിര്‍ഹം നേടി. ആദ്യമായാണ് അദ്ദേഹം ഏതെങ്കിലും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ”എനിക്ക് 15-ാം നമ്പര്‍ ഭാഗ്യമാണ്. എന്നാല്‍ ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചുവെന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല” റെയ്സ് പറഞ്ഞു. സഹോദരനില്‍ നിന്നാണ് നറുക്കെടുപ്പിനെക്കുറിച്ച് അദ്ദേഹം കേട്ടത്. ”ഞാന്‍ എന്റെ സഹോദരനെ കെട്ടിപ്പിടിച്ച് പറഞ്ഞു ഞാന്‍ വിജയിച്ചു. ഇത് എന്റെ ആദ്യ ശ്രമമായതിനാല്‍ ഞാന്‍ തമാശ പറയുകയാണെന്ന് അദ്ദേഹം കരുതി. ”എനിക്ക് ഇപ്പോള്‍ ഒരുപാട് പദ്ധതികളുണ്ട്, ഘട്ടം ഘട്ടമായി പതുക്കെ മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. ഭാവിയില്‍ ഞാന്‍ എന്റെ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവരും” റെയ്സ് കൂട്ടിച്ചേര്‍ത്തു.
Comments (0)