Posted By editor Posted On

യുഎഇയില്‍ ഇറക്കുമതി ചെയ്ത ഷിപ്പിങ് കണ്ടെയ്നറില്‍ ബംഗാള്‍ മോണിറ്റര്‍ പല്ലി

ഫുജൈറയില്‍ ഇറക്കുമതി ചെയ്ത ഷിപ്പിങ് കണ്ടെയ്നറില്‍ ബംഗാള്‍ മോണിറ്റര്‍ പല്ലിയെ കണ്ടെത്തി. നിലവില്‍ വംശനാശഭീഷണി നേരിടുന്ന ഉരഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ബംഗാള്‍ മോണിറ്റര്‍ പല്ലി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0   ഇറക്കുമതിചെയ്ത ഷിപ്പിങ് കണ്ടെയ്നറില്‍ ബംഗാള്‍ മോണിറ്റര്‍ പല്ലിയെ കണ്ടെത്തിയതായി ഫുജൈറ പരിസ്ഥിതി അതോറിറ്റി (എഫ്.ഇ.എ.) അറിയിച്ചു. ഇത്തരത്തിലുള്ള അപൂര്‍വജീവികളെ കണ്ടാല്‍ ഉപദ്രവിക്കരുതെന്നും ഉടനടി അധികൃതരെ അറിയിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു.
ജീവി കണ്ടെയ്നറിനുള്ളില്‍ അകപ്പെട്ടിട്ടുണ്ടെന്ന വിവരം ഷിപ്പിങ് കമ്പനിയാണ് അറിയിച്ചതെന്ന് എഫ്.ഇ.എ.യിലെ ജൈവവൈവിധ്യ സംഘം പറഞ്ഞു. യു.എ.ഇ. കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി സഹകരിച്ച് ബംഗാള്‍ മോണിറ്റര്‍ പല്ലിയെ ഉമ്മുല്‍ഖുവൈന്‍ മൃഗശാലയ്ക്ക് കൈമാറി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *