സ്പൈസ്ജെറ്റ് വിമാനത്തില്‍ വനിതാ ക്യാബിന്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറിയ യാത്രക്കാര്‍ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നത്. വനിതാ ക്യാബിന്‍ ക്രൂ അംഗത്തോട് മോശമായി പെരുമാറുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്ത യാത്രക്കാരനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ക്യാബിന്‍ ക്രൂ അംഗത്തിന് വേണ്ടി എയര്‍ലൈനിന്റെ സുരക്ഷാ ഓഫീസര്‍ സുശാന്ത് ശ്രീവാസ്തവയാണ് പരാതി നല്‍കിയത്.
ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള സ്പൈസ്ജെറ്റ് ഫ്ളൈറ്റ്-8133-ലെ ക്യാബിന്‍ ക്രൂ അംഗത്തെ ഒരു യാത്രക്കാരന്‍ ശല്യം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച വൈകുന്നേരം 4.39 ന് ഒരു പിസിആര്‍ കോള്‍ ലഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സ്പൈസ് ജെറ്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ശ്രീവാസ്തവയാണ് വിളിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹിയിലെ ജാമിയ നഗര്‍ സ്വദേശിയായ അബ്സര്‍ ആലം എന്നയാളാണ് മോശമായി പെരുമാറിയതെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ വിമാനത്തില്‍ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്ക് പോവുകയായിരുന്നു.
ടേക്ക് ഓഫിനിടെ, ക്രൂവിലെ ഒരു സ്ത്രീയോട് ആലം മോശമായി പെരുമാറി. അതിനുശേഷം സ്പൈസ്ജെറ്റ് സെക്യൂരിറ്റിയും പിസിആര്‍ സ്റ്റാഫും ചേര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഐജിഐഎ (ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്) പോലീസ് സ്റ്റേഷന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354 എ (ലൈംഗിക പീഡനം) പ്രകാരം പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു.
സ്പൈസ് ജെറ്റ് വിമാനത്തില്‍ലെ വനിതാ ക്യാബിന്‍ ക്രൂവിനെ അനുചിതമായ രീതിയില്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്ന് ഒരു യാത്രക്കാരനെ ഇറക്കിയതായി എയര്‍ലൈന്‍ അറിയിച്ചു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും ഇറക്കിവിട്ടതായി എയര്‍ലൈന്‍ വ്യക്തമാക്കി.