
യുഎഇയെ കുളിപ്പിച്ച് മഴ; മുന്നറിയിപ്പ് നല്കി അധികൃതര്‍, വീഡിയോ കാണാം
യുഎഇയെ കുളിപ്പിച്ച് മഴ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. അല്‍ ദഫ്ര മേഖലയിലും അബുദാബിയുടെ ചില ഭാഗങ്ങളിലും ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലും നേരിയ തോതില്‍ മഴ പെയ്തു. ഇതേ തുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ക്കും താമസക്കാര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാനും ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും അബുദാബി പൊലീസ് നിര്‍ദ്ദേശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ഡ്രൈവര്‍മാര്‍ വേഗം കുറയ്ക്കണം, വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കുകയും വേണം. അസ്ഥിര കാലാവസ്ഥയില്‍ അബുദാബിയിലെ കുറഞ്ഞ വേഗ പരിധി ഇലക്ട്രോണിക് റോഡ് അടയാളങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹെവി വാഹനങ്ങളുടെയും പൊതുഗതാഗതത്തിന്റെയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും മഴക്കാലത്ത് സുരക്ഷിതമായ ഡ്രൈവിങ് പാലിക്കാനും എല്ലാവരുടെയും ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്താനും അധികൃതര്‍ നിര്‍ദേശിച്ചു. വരും ദിവസങ്ങളില്‍ അസ്ഥിരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും റോഡ് ഉപയോക്താക്കള്‍ യാത്ര ആരംഭിക്കുന്നതിന് മുമ്പ് കാലാവസ്ഥ മനസിലാക്കണമെന്നും ഉപദേശിച്ചു.
#أخبارنا | #شرطة_أبوظبي : "القيادة الآمنة" أثناء هطول الأمطار تُعزز السلامة على الطرق
— شرطة أبوظبي (@ADPoliceHQ) January 23, 2023
التفاصيل:https://t.co/mPBZMJ1LZP#منخفض_بينونة pic.twitter.com/Cyw7FdMVwo
റാസല്‍ഖൈമ പൊലീസ് സമൂഹമാധ്യമത്തില്‍ സുരക്ഷാ വിഡിയോ പോസ്റ്റ് ചെയ്യുകയും മഴക്കാലത്ത് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ടിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അവ ഇതൊക്കെയാണ്
മഴക്കാലത്ത് മലനിരകള്‍ ഒഴിവാക്കുക
ദൃശ്യപരത കുറവാണെങ്കില്‍ വേഗം കുറയ്ക്കുക
വേഗം കുറഞ്ഞ പാതകളില്‍ ഡ്രൈവ് ചെയ്യുക
പകല്‍ ഡ്രൈവിങ് സമയത്ത് ലോ ബീം ഓണാക്കുക
ആവശ്യമുള്ളപ്പോള്‍ മാത്രം ലെയിന്‍ മാറ്റുക
സുരക്ഷിതമായ അകലം പാലിക്കുക
പൂര്‍ണമായി നിര്‍ത്തുന്നതിന് മുന്‍പ് കുറഞ്ഞത് 5 സെക്കന്‍ഡ് സമയമെടുക്കുക.
നിങ്ങളുടെ വാഹനം പൂര്‍ണമായി നിര്‍ത്തുമ്പോഴോ റോഡ് സൈഡില്‍ അപ്രതീക്ഷിതമായി സ്റ്റോപ്പ് വരുമ്പോഴോ മാത്രം ഹസാര്‍ഡ് ലൈറ്റുകള്‍ ഉപയോഗിക്കുക
ബ്രേക്കുകളും ടയറുകളും പതിവായി പരിശോധിക്കുക
വിന്‍ഡ്സ്ക്രീന്‍ വൈപ്പര്‍ പരിശോധിക്കുക
നേരത്തെ കാലാവസ്ഥാ വകുപ്പ്, ദേശീയ കാലാവസ്ഥാ കേന്ദ്രം എന്നിവര്‍ ഇന്നു മഴയ്ക്ക് സാധ്യതയുള്ളതായും ആകാശം മേഘാവൃതമായിരിക്കുമെന്നും പ്രവചിച്ചിരുന്നു. ആഴ്ച മുഴുവനും വിവിധ ഭാഗങ്ങളിലായി ചെറുതും വലുതുമായ മഴക്കാണ് സാധ്യതയുള്ളത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കൂടുതലും മഴ ലഭിക്കുക. ദുബായിലും അബദാബിയിലും ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാല്‍, ശനിയാഴ്ചയോടെ അന്തരീക്ഷം തെളിയും.
അതേസമയം, കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരീക്ഷ താപനില ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാനും മണിക്കൂറില്‍ 40കി.മീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്.
Comments (0)