
യുഎഇ റമദാന് 2023: ഉപവാസ സമയം, ദൈര്‍ഘ്യം, ഈദ് അല്‍ ഫിത്തര്‍ തീയതി വെളിപ്പെടുത്തി വിദഗ്ദന്
യുഎഇയിലെ ഈദ് അല്‍ ഫിത്തര്‍ തീയതികള്‍, ഉപവാസ സമയം, ദൈര്‍ഘ്യം എന്നിവ വെളിപ്പെടുത്തി ജ്യോതിശാസ്ത്ര വിദഗ്ദന്. മാര്‍ച്ച് 21-ന് ചൊവ്വാഴ്ച രാത്രി 21:23-ന് റമദാനിലെ പുതിയ ചന്ദ്രക്കല ഉദിക്കുമെന്നും അടുത്ത ദിവസം അത് പടിഞ്ഞാറന്‍ ചക്രവാളത്തിന് 10 ഡിഗ്രി മുകളിലായിരിക്കുമെന്നും 50 മിനിറ്റിന് ശേഷം അസ്തമിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 അതിനാല്‍ റമദാന് മാസത്തിന്റെ ആദ്യ ദിവസം 2023 മാര്‍ച്ച് 23 വ്യാഴാഴ്ച ആരംഭിക്കാന്‍ സാധ്യതയുണ്ട്, ഏപ്രില്‍ 21 വെള്ളിയാഴ്ച ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശവ്വാല്‍ മാസത്തിലെ പുതിയ ചന്ദ്രക്കല ഏപ്രില്‍ 20 വ്യാഴാഴ്ച രാവിലെ 8:13 ന് ഉദിക്കുമെന്നും സൂര്യാസ്തമയ സമയത്ത് പടിഞ്ഞാറന്‍ ചക്രവാളത്തിന് 4 ഡിഗ്രി മുകളിലായിരിക്കുമെന്നും അത് അടുത്ത ദിവസത്തെ ശവ്വാലിന്റെ ആദ്യ ദിവസമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎഇ നിവാസികള്‍ക്ക് ഈ റമദാനില്‍ മിതമായ താപനിലയും 14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന നോമ്പ് സമയവും ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു. വിശുദ്ധ മാസത്തിന്റെ തുടക്കത്തില്‍, പ്രഭാതം മുതല്‍ പ്രദോഷം വരെ, ഏകദേശം 13 അര മണിക്കൂര്‍ ആയിരിക്കും, മാസാവസാനത്തോടെ 14 മണിക്കൂറും 13 മിനിറ്റും എത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ജ്യോതിശാസ്ത്രപരമായി മാര്‍ച്ച് 21 ന് വസന്തകാലം ആരംഭിക്കുന്നതിനാല്‍, ഇത്തവണത്തേത് ഒരു വസന്തകാല റമദാനായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2023 റമദാന് മാസത്തിന്റെ താപനില തുടക്കത്തില്‍ 17 മുതല്‍ 35 ഡിഗ്രി വരെയും മാസാവസാനം 17 മുതല്‍ 36 ഡിഗ്രി വരെയും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)