യുഎഇ: കണ്ടുകെട്ടിയത് 140 കോടിയുടെ വ്യാജവസ്തുക്കള്‍, 497 പേര്‍ പിടിയില്‍ - Pravasi Vartha

യുഎഇ: കണ്ടുകെട്ടിയത് 140 കോടിയുടെ വ്യാജവസ്തുക്കള്‍, 497 പേര്‍ പിടിയില്‍

ദുബായില്‍ കഴിഞ്ഞവര്‍ഷം കണ്ടുകെട്ടിയ വ്യാജ വസ്തുക്കളുടെയും അറസ്റ്റിലായവരുടെയും വിവരങ്ങള്‍ പുറത്ത് വിട്ട് അധികൃതര്‍. 2022 ല്‍ 140 കോടി ദിര്‍ഹം വിലമതിക്കുന്ന വ്യാജവസ്തുക്കള്‍ കണ്ടുകെട്ടുകയും 447 സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുകയും ഇതുമായി ബന്ധപ്പെട്ട് 497 പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി ദുബായ് പോലീസിലെ സാമ്പത്തിക കുറ്റകൃത്യവകുപ്പ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
കള്ളനോട്ടുകളുമായി ബന്ധപ്പെട്ട് 245 കേസുകളാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. ഇതില്‍ 262 പേര്‍ അറസ്റ്റിലായി. വാണിജ്യതട്ടിപ്പുമായി ബന്ധപ്പെട്ട് 154 കേസുകളിലായി 167 പേര്‍ അറസ്റ്റിലായി. വ്യാജരേഖ ചമയ്ക്കലുമായി 48 കേസുകള്‍ രജിസ്റ്റര്‍ചെയ്യപ്പെട്ടു. ഇതില്‍ 68 പേരെ അറസ്റ്റുചെയ്യുകയും ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് ആന്റി ഇക്കണോമിക് ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. കേണല്‍ ഖാലിദ് സാലിഹ് അല്‍ ശൈഖ് പറഞ്ഞു. ട്രേഡ് മാര്‍ക്ക് ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ചാണ് നടപടിയെടുത്തതെന്ന് ദുബായ് പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജമാല്‍ സലേം അല്‍ജല്ലാഫ് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *