
യുഎഇ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ദമ്പതികള്‍, പട്ടികയില്‍ ഇവരും
യുഎഇയിലെ കഴിഞ്ഞ വര്‍ഷത്തെ വിവാഹ മോചന കണക്കുകള്‍ പുറത്ത് വിട്ട് അധികൃതര്‍. ഈ പട്ടികയില്‍ ദിവസങ്ങള്‍ക്കകം പിരിഞ്ഞവര്‍ മുതല്‍ അരനൂറ്റാണ്ടിനു ശേഷം പിരിഞ്ഞവര്‍ വരെ ഉള്‍പ്പെടുന്നു. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 2022ല്‍ യു.എ.ഇയില്‍ ആകെ രേഖപ്പെടുത്തിയത് 596 വിവാഹമോചന കേസുകളാണ്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ കുറവാണ്. 2021ല്‍ 648 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷത്തെ 290 വിവാഹമോചന കേസുകളും ഇമാറാത്തി ദമ്പതികളുടേതാണ്. ബാക്കി 180 എണ്ണം പ്രവാസികളും ഇമാറാത്തി സ്ത്രീകളും പൗരന്മാരല്ലാത്ത ദമ്പതികളും തമ്മിലുള്ളതാണ്.
കഴിഞ്ഞ വര്‍ഷം ആറ് ദമ്പതിമാര്‍ വിവാഹം കഴിഞ്ഞ് 10 ദിവസം തികയുന്നതിന് മുമ്പ് ദാമ്പത്യജീവിതം അവസാനിപ്പിച്ചു. രണ്ടു ദിവസത്തിനു ശേഷം വിവാഹ മോചിതരായ ദമ്പതികളാണ് ഏറ്റവും ചുരുങ്ങിയ കാലം ഒരുമിച്ചു കഴിഞ്ഞവര്‍. മറ്റൊരു കുടുംബം രണ്ടായത് വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷമാണ്. അതേസമയം, വിവാഹമോചനത്തിന് പ്രായമില്ലെന്ന് തെളിയിച്ച് ഒരുമിച്ചുള്ള ജീവിതത്തില്‍ 56 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം പിരിഞ്ഞവരും പട്ടികയിലുണ്ട്. ഇതാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പ്രായമേറിയ വിവാഹമോചനം. മറ്റൊന്ന് ദാമ്പത്യത്തിന്റെ 49 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമുള്ളതാണ്.
പരസ്പര അവിശ്വാസം, വിവാഹേതര ബന്ധങ്ങള്‍, തയാറെടുപ്പിന്റെയും പ്രതിബദ്ധതയുടെയും അഭാവം, ശരിയായ ആശയവിനിമയത്തിന്റെ അഭാവം, ശാരീരിക പീഡനവും അധിക്ഷേപവും, സോഷ്യല്‍ മീഡിയ, ഭാര്യാഭര്ത്താക്കന്മാരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലെ പരാജയം എന്നിവയാണ് യു.എ.ഇയില്‍ വിവാഹമോചനത്തിനുള്ള പ്രധാന കാരണങ്ങളില്‍ ചിലത്.
Comments (0)