
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ അപലപിച്ച് യുഎഇ
സ്വീഡനിലെ സ്റ്റോക്ഹോം തുര്‍ക്കിയ എംബസിക്ക് മുന്നില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ അപലപിച്ച് യുഎഇ. മാനുഷികവും ധാര്‍മികവുമായ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും യു.എ.ഇ തള്ളിക്കളയുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വിദ്വേഷ പ്രസംഗവും അക്രമവും ഉപേക്ഷിക്കണമെന്നും മതചിഹ്നങ്ങളെ ബഹുമാനിക്കുകയും മതങ്ങളെ അവഹേളിച്ച് വിദ്വേഷം വളര്‍ത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സൗദി അറേബ്യ, ജി.സി.സി കൗണ്‍സില്‍, മുസ്ലിം വേള്‍ഡ് ലീഗ്, ഒ.ഐ.സി എന്നിവ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Comments (0)