
uae കാറിന്റെ പിഴയടച്ച് കേടുപാടുകൾ തീർത്തു നൽകണം ; യുഎഇയിൽ ഭർത്താവിനെതിരെ കേസ് നൽകി യുവതി
അൽ ഐനിൽ ഭർത്താവിനെതിരെ uae പരാതി നൽകി യുവതി. തന്റെ അനുവാദം ഇല്ലാതെ തന്റെ കാർ കൊണ്ടുപോയി കേടുപാടുകൾ വരുത്തിയെന്നും നിയമം തെറ്റിച്ച വാഹനം ഓടിച്ച് ട്രാഫിക് പിഴ വരുത്തി എന്നുമാണ് യുവതി ആരോപിക്കുന്നത്.കാറിന്റെ വിലയായ100000 ദിർഹം നൽകണമെന്നും കൂടാതെ കാറിൽ മേൽ വരുത്തിവെച്ച 10600 ദിർഹം പിഴയും അടച്ചു തീർക്കണമെന്ന് പറഞ്ഞ് ഭർത്താവിനെതിരെ യുവതി കോടതിയെ സമീപിച്ചിരിക്കുകയാണ്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 യുവതി ഒരു വിദേശയാത്രയ്ക്ക് പോകുന്നതിനു മുൻപേ കാറിന്റെ കാര്യത്തിൽ ഇവർ തമ്മിൽ ഒരു ധാരണയിൽ എത്തിയിരുന്നു. പണയം വെച്ച കാർ തവണകളെല്ലാം തീർത്ത് എടുക്കാം എന്നും തീരുമാനിച്ചു. എന്നാൽ യുവതി യാത്രയിലായിരുന്ന സമയത്ത് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ അയാൾ വാഹനം വീണ്ടും ഓടിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തതായി യുവതി പറയുന്നു.
കൂടാതെ നിയമം ലംഘിച്ച് ഓടിച്ച് ട്രാഫിക് പിഴയും വരുത്തി വച്ചു. ഇതെല്ലാം വിദേശയാത്ര കഴിഞ്ഞ് വന്നപ്പോഴാണ് അവർക്ക് മനസ്സിലാകുന്നത്.
തന്റെ കാർ തിരിച്ചു നൽകണമെന്നും കാറിന്മേൽ വരുത്തിവെച്ച ബാധ്യതകൾ എല്ലാം തീർത്തു നൽകണമെന്നും ആണ് ഇവരുടെ ആവശ്യം. ഇവയെല്ലാം വ്യക്തമായി വിശദീകരിച്ച് കോടതിയെ സമീപിച്ചെങ്കിലും അൽ ഐൻ കോടതി മതിയായ തെളിവുകൾ ഇല്ല എന്ന് ചൂണ്ടിക്കാട്ട് കേസ് തള്ളുകയായിരുന്നു. ഇതിന്മേൽ ഇപ്പോൾ ഇവർ അപ്പീൽ നൽകിയിട്ടുണ്ട്.
Comments (0)