
uae യുഎഇ: ബീച്ചിൽ തിരയിൽ പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
യുഎഇ: അൽ മംസാർ uae ബീച്ചിൽ തിരയിൽ പെട്ട ഭാര്യയെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.ഞായറാഴ്ച( ജനുവരി 22) വൈകുന്നേരത്തോടെയാണ് ഒരു അറബ് വ്യക്തി കടലിൽ ദമ്പതികൾ വീണ വിവരം സെൻട്രൽ ഓപ്പറേഷൻ റൂമിൽ വിളിച്ചറിയിച്ചത്. വിവരം കിട്ടിയ ഉടനെ സംഭവസ്ഥലത്തേക്ക് ഷാർജ സിവിൽ ഡിഫൻസിന്റെയും ഷാർജ പോലീസിന്റെയും സംഘം എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്യുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 കടലിൽ വീണ ഭാര്യയെ രക്ഷിക്കുന്നതിനിടയിലാണ് ഭർത്താവും തിരയിൽ പെട്ടത്.എന്നാൽ രക്ഷാപ്രവർത്തനത്തിന് വേണ്ടി പോലീസ് എത്തിയപ്പോൾ യുവതിയെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ യുവാവ് അപ്പോഴേക്കും മരിച്ചിരുന്നു. വെള്ളത്തിൽ നിന്നെടുത്ത യുവാവിന് പ്രാഥമിക ചികിത്സകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
യഥാർത്ഥത്തിൽ ഇവർ വീഴാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.
കാലാവസ്ഥയിൽ ഉണ്ടായ മാറ്റത്തെ തുടർന്ന് കടൽ പൊതുവിൽ പ്രക്ഷുബ്ധമാണ്. അതുകൊണ്ട് തന്നെ സന്ദർശനത്തിന് വരുന്നവരോട് ബന്ധപ്പെട്ടവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഗൈഡൻസ് പാനലുകൾ അനുവദിച്ച സ്ഥലത്തിനപ്പുറത്തേക്ക് കടലിനടുതൊട്ട് പോകരുത്. രാത്രി സമയങ്ങളിൽ കടൽ കൂടുതൽ പ്രക്ഷുബ്ധം ആകാൻ സാധ്യതയുള്ളതിനാൽ രാത്രി സമയത്ത് സന്ദർശനം ഒഴിവാക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)