
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പോകാനായി പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് പോകാനായി പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തിരിച്ചിറക്കിയത്. തിരുവനന്തപുരം – മസ്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കേണ്ടി വന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 സാങ്കേതിക തകരാര്‍ ആണെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. 8.30 ന് പുറപ്പെട്ട വിമാനം 9.10 ഓടെയാണ് തിരിച്ചിറക്കിയത്. യന്ത്രത്തകരാര്‍ പരിശോധിക്കുന്നെന്നും പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Comments (0)