Posted By editor Posted On

സുരക്ഷാ ഭീഷണി; ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു. വാര്‍സോയില്‍ നിന്ന് ദുബായിലേക്ക് എത്തേണ്ട ഫ്‌ലൈ ദുബായ് വിമാനമാണ് സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ക്രാക്കോവിലേക്ക് തിരിച്ചുവിട്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0  ”ജനുവരി 22-ന് വാര്‍സോ ചോപിന്‍ എയര്‍പോര്‍ട്ടില്‍ (WAW) നിന്ന് ദുബായ് ഇന്റര്‍നാഷണലിലേക്ക് (DXB) പറന്ന ഫ്‌ലൈ ദുബായ് ഫ്‌ലൈറ്റ് FZ 1830 മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ക്രാക്കോവ് എയര്‍പോര്‍ട്ടിലേക്ക് (KRK) വഴിതിരിച്ചുവിട്ടതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
‘സുരക്ഷാ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായി പ്രാദേശിക അധികാരികള്‍ ആവശ്യമായ സ്‌ക്രീനിംഗ് നടത്തുന്നതിന് വേണ്ടി വിമാനം ഒഴിപ്പിച്ചു. എന്നാല്‍ ശേഷം സുരക്ഷാ ഭീഷണി വിശ്വസനീയമല്ലെന്ന് തെളിഞ്ഞു. നിലവില്‍ യാത്രക്കാര്‍ക്കുള്ള യാത്രാ ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *