
‘പശു കശാപ്പ്’ നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്ത് കോടതി
‘പശു കശാപ്പ്’ നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും മാറുമെന്ന് ഗുജറാത്ത് കോടതി. ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. 22 കാരനായ മുഹമ്മദ് അമീനിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
മതപരമായ കാരണങ്ങള്‍ക്ക് പുറമെ സാമൂഹികമായ വിഷയങ്ങളും കണക്കിലെടുക്കണം. പ്രപഞ്ചത്തിന്റെ നിലനില്പിന് പശുക്കള്‍ പ്രധാനമാണെന്നും പശുവിന്റെ ഒരു തുള്ളി രക്തം പോലും ഭൂമിയില്‍ വീഴാതിരിക്കേണ്ടത് ഭൂമിയുടെ നിലനില്പിന് ആവശ്യമാണെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സമീര്‍ വിനോദ് ചന്ദ്ര വ്യാസ് പറഞ്ഞു.
പശു ഒരു മൃഗം മാത്രമല്ല, അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ വേദനിപ്പിക്കുന്നവര്‍ക്ക് അവരുടെ സമ്പത്ത് നഷ്ടമാകുമെന്നും, പശുവുമായി ബന്ധപ്പെട്ട് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഒന്നും പ്രാവര്‍ത്തികമാകുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.
Comments (0)