
dubaimall പതിനാല് വർഷത്തിനുശേഷം ദുബായ് മാളിന്റെ പേര് മാറ്റിയോ??
ദുബായ് മാൾ ലോകർക്ക് മുന്നിൽ dubaimall തുറന്നിട്ട് 14 വർഷം കഴിയുമ്പോൾ പേര് മാറ്റാൻ ഒരുങ്ങുകയാണ്. ദി ദുബായ് മാൾ ഇനിമുതൽ വെറും ദുബായ് മാൾ ആണ്. ദി ഉണ്ടാവില്ല.tiktok ഇൽ ഒരു വീഡിയോയിലൂടെയാണ് മാളിന്റെ പേര് മാറ്റുന്ന വിവരം അറിയിച്ചത്. നിങ്ങളുടെ പുതിയ മാളിന്റെ പേര് ഇതാണെന്ന് പറഞ്ഞുകൊണ്ട് സ്ട്രെയിഞ്ചർ തിങ്സ് താരം ഫിൻ വുൽഫാർഡ് ഇത് അവതരിപ്പിച്ചത്.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0അതേസമയം ഈ മാറ്റം പലർക്കും സന്തോഷവും സങ്കടത്തിനും കാരണമായി. ദുബായ് മാൾ എന്നത് ഒരു ഐകോണിക് ആയിരുന്നു എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. മറ്റുചിലർ പറയുന്നത് പേരുമാറ്റായാലും ഞങ്ങളുടെ മനസ്സിൽ എപ്പോഴും ദി ദുബായ് മാൾ എന്ന് തന്നെയായിരിക്കും എന്നാണ്. എന്നാൽ മറ്റുചിലർ ആവട്ടെ ദി എന്നത് ഉണ്ട് എന്നത് ഇപ്പോഴാണ് അറിയുന്നത് എന്നാണ് അവർ പറയുന്നത്.
പേരു മാറ്റിയപ്പോൾ തന്നെ മാൾ അതിന്റെ ടിക്ക്ടോക് ഇൻസ്റ്റാഗ്രാം ഫേസ്ബുക് അക്കൗണ്ടുകളിൽ പുതിയ പേര് ഉപയോഗിച്ചു തുടങ്ങി.
ദുബായിലെ ഡൗൺ ടൗണിലുള്ള ദുബായ് മാൾ ലോകത്തെ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ഒരു റീട്ടെയിൽ ലൈഫ് സ്റ്റൈൽ ഡെസ്റ്റിനേഷൻ ആണ്. ഓരോ വർഷം 100 ദശലക്ഷത്തിൽ അധികം ആളുകളാണ് മാളിൽ എത്തുന്നത്. 200ലധികം അന്താരാഷ്ട്ര ഡ്രൈവിംഗ് അനുഭവങ്ങൾക്കൊപ്പം 1200 അധികം ഔട്ട്ലെറ്റുകളും ഇവിടെയുണ്ട്.
Comments (0)