
ഗള്‍ഫില്‍ ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു
ഗള്‍ഫില്‍ ഉച്ചമയക്കത്തിലായിരുന്ന പ്രവാസി മലയാളി സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം നടന്നത്. ജുബൈല്‍ ‘ജെംസ്’ കമ്പനി ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകനുമായ മുഹമ്മദലി (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹപ്രവര്ത്തകന് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സൗദിയിലെ വ്യവസായ നഗരമായ ജുബൈലില്‍ ഞായറാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് (45) കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ് പുറത്തേക്കിറങ്ങിയോടിയ മുഹമ്മദലി അടുത്ത മുറിയുടെ വാതിലിന് സമീപം രക്തം വാര്‍ന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറുവര്‍ഷമായി ‘ജെംസ്’ കമ്പനയില്‍ ഗേറ്റ്മാനായി ജോലി ചെയ്തുവരികയാണ് മുഹമ്മദലി. താഹിറയാണ് കൊല്ലപ്പെട്ട മുഹമ്മദലിയുടെ ഭാര്യ. നാലു പെണ്മക്കളുണ്ട്.
സംഭവത്തിന് ശേഷം മഹേഷിനെ സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചെന്നൈ സ്വദേശിയായ ഇയാള്‍ അഞ്ചുവര്‍ഷമായി ഇതേ കമ്പനിയില്‍ മെഷീനിസ്റ്റായി ജോലി ചെയ്യുന്നു. ഒരാഴ്ചയായി മഹേഷ് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവത്രെ. കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു.
Comments (0)