
ആക്രിക്കൊപ്പം അബദ്ധത്തില്‍ എടിഎം കാര്‍ഡും പെട്ടു; പ്രവാസിക്ക് നഷ്ടമായത് ലക്ഷകണക്കിന് തുക
ആക്രിക്കൊപ്പം അബദ്ധത്തില്‍ എടിഎം കാര്‍ഡും പെട്ടു പോയതിനെ തുടര്‍ന്ന് പ്രവാസിക്ക് 6.31 ലക്ഷം രൂപ നഷ്ടമായി. ചെങ്ങന്നൂര്‍ സ്വദേശി ഷാജിക്കാണ് പണം നഷ്ടമായത്. സംഭവത്തില്‍ തെങ്കാശി സ്വദേശി ബാലമുരുകന് പോലീസ് പിടിയിലായി. ഷാജി അമ്മയുടെ പക്കല്‍ ഏല്പിച്ച എടിഎം കാര്‍ഡ് ചെങ്ങന്നൂരിലെ ആക്രി കടയില്‍ നിന്നാണ് ബാലമുരുകന് ലഭിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വീട്ടിലെ ആക്രി സാധനങ്ങള്‍ വിറ്റതിനിടയില്‍ അബദ്ധത്തില്‍ എടിഎം കാര്‍ഡും ഉള്‍പ്പെട്ടു. പിന് നമ്പര്‍ മറന്നുപോകാതെ ഇരിക്കാന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്നു. ഇതോടെ ബാലമുരുകന് വലിയ അത്ഭുതങ്ങള്‍ കാണിക്കാതെ തന്നെ പണം പിന്‍വലിക്കാന്‍പറ്റി. പണം നഷ്ടപ്പെട്ടത്തോടെ ഉടമ പോലീസിനെ സമീപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രാജ്യത്തെ 61 എടിഎമ്മുകളില്‍ നിന്നാണ് 6 ലക്ഷം പിന്‍വലിച്ചത്. പ്രതിയില്‍ നിന്നും 6 ലക്ഷത്തോളം രൂപ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments (0)