
യുഎഇയില്‍ ഗാര്‍ഹിക ത്തൊഴിലാളികള്‍ക്ക് ഡബ്ല്യൂ.പി.എസ്. മുഖേന വേതനം നല്‍കണമെന്ന് മന്ത്രാലയം
യുഎഇയില്‍ വീട്ടു ജോലിക്കാര്‍ക്ക് ഡബ്ല്യൂ.പി.എസ്. വഴി വേതനം നല്‍കണമെന്ന് മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂ.പി.എസ്.) മുഖേന നല്‍കണമെന്നാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടത്. തൊഴിലാളികളുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട പരാതികള്‍ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
സൗകര്യപ്രദമായി വേതനം നല്‍കുന്നതിന് ഡബ്ല്യൂ.പി.എസില്‍ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യണം. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കുന്നതിലൂടെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള ഏറ്റവും അനുയോജ്യമായ രാജ്യമായി യു.എ.ഇ.യുടെ പദവി ഉയര്‍ത്തുകയാണ് ലക്ഷ്യം.
തൊഴിലുടമയും തൊഴിലാളികളുമായുള്ള ബന്ധത്തില്‍ സുതാര്യത ഉറപ്പാക്കാനും വേതനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒഴിവാക്കാനും വേതന സംരക്ഷണ സംവിധാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയത്തിലെ ഗാര്‍ഹിക തൊഴിലാളി വിഭാഗം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അല്‍ നുഐമി പറഞ്ഞു.
Comments (0)