
യുഎഇ: വ്യാജരേഖയുണ്ടാക്കി വസ്തുക്കള്‍ വിറ്റ് പണം തട്ടി, രണ്ടുപേര്‍ പിടിയില്‍
ദുബായില്‍ വ്യാജരേഖയുണ്ടാക്കി വസ്തുക്കള്‍ വിറ്റ് പണം തട്ടിയെടുത്ത രണ്ടുപേര്‍ പിടിയില്‍. 20 ലക്ഷം ദിര്‍ഹമാണ് തട്ടിപ്പിലൂടെ ഇവര്‍ കൈക്കലാക്കിയതെന്ന് ദുബായ് പോലീസ് അറിയിച്ചു. പണം കൈമാറിയശേഷം ഇവരെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതായതോടെയാണ് വസ്തു വാങ്ങിയവര്‍ പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ചയുടന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും രണ്ട് ദിവസത്തിനകം തട്ടിപ്പുകാരെ പിടികൂടാനും പൊലീസിന് സാധിച്ചു. അറസ്റ്റിലായവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
എമിറേറ്റിലെ താമസയൂണിറ്റുകള്‍ യഥാര്‍ഥ വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസിലെ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി.) മേധാവി മേജര്‍ ജനറല്‍ ജമാല്‍ അല്‍ ജല്ലാഫ് പറഞ്ഞു. സമാന തട്ടിപ്പുമായി ബന്ധപ്പെട്ട് 13 പരാതികള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അല്‍ ജല്ലാഫ് വിശദീകരിച്ചു.
Comments (0)