
യുഎഇയില്‍ കാര്‍ പോസ്റ്റില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു, 20 കാരന് ദാരുണാന്ത്യം
ഫുജൈറയിലെ ധഡ്നയില് കാര്‍ പോസ്റ്റില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. 20 കാരനായ എമിറാത്തി യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച വൈകുന്നേരമാണ് അപകടവിവരം അറിയിച്ച് പോലീസിന് ഓപ്പറേഷന്‍സ് റൂമിലേക്ക് കോള്‍ ലഭിച്ചത്. ട്രാഫിക്കില്‍ നിന്നും പോലീസ് പട്രോളിംഗില്‍ നിന്നുമുള്ള ഒരു സംഘം ആംബുലന്‍സുമായി ഉടന്‍ പുറപ്പെട്ടു. എന്നാല്‍, ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അബ്ദുല്ല അല്‍ ദന്‍ഹാനി പറഞ്ഞു. കാര്‍ പലതവണ മറിഞ്ഞ് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം തന്നെ യുവാവ് മരണപ്പെട്ടു. വാഹനം സംഭവസ്ഥലത്ത് നിന്ന് നീക്കുകയും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
Comments (0)