
ദുബായിലെ ഗതാഗതം കൂടുതല്‍ സുഗമമാകുന്നു; രണ്ട് പുതിയ പാലങ്ങള്‍ തുറന്നു
ദുബായിലെ ഗതാഗതം കൂടുതല്‍ സുഗമമാകുന്നു. രണ്ട് പുതിയ പാലങ്ങള്‍ തുറന്നതായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. സിലിക്കണ്‍ ഒയാസിസിലും അക്കാദമിക് സിറ്റിയിലുമാണ് പുതിയ പാലങ്ങള്‍ തുറന്നിരിക്കുന്നത്. ദുബായ്-അല്‍ ഐന്‍ റോഡുമായുള്ള ഇന്റര്സെക്ഷന് മുതല്‍ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 3 കിലോമീറ്റര്‍ നീളമുള്ള ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റ് മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമാണ് 120 മീറ്റര്‍ നീളമുള്ള രണ്ട് പാലങ്ങള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ഓരോ ദിശയിലും നാല് പാതകള്‍ ഉള്‍ക്കൊള്ളുന്ന പാലങ്ങള്‍ക്ക് ഇരു ദിശകളിലുമായി മണിക്കൂറില്‍ 14,400 വാഹനങ്ങള്‍ എത്തിക്കാനും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കാനുമുള്ള ശേഷിയുണ്ട്.
25 ലധികം സര്‍വകലാശാലകളിലും കോളേജുകളിലുമായി 27,500 വിദ്യാര്‍ത്ഥികളുള്ള ദുബായ് സിലിക്കണ്‍ ഒയാസിസിലെ താമസക്കാര്‍ക്കും ചുറ്റുമുള്ള വികസന പദ്ധതികള്‍ക്കും ഈ പാലങ്ങള്‍ വളരെ ഗുണപ്രദമാണ്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോര്‍ഡ് ചെയര്‍മാനും ഡയറക്ടര്‍ ജനറലുമായ മാറ്റര്‍ അല്‍ തായര്‍ പറഞ്ഞു.
Comments (0)