Posted By editor Posted On

ഓട്ടത്തിനിടയില്‍ നാളേക്ക് വേണ്ടി കരുതാന്‍ മറക്കല്ലേ… പ്രവാസികള്‍ക്കുള്ള മികച്ച നിക്ഷേപ അവസരങ്ങള്‍ ഇവയൊക്കെ

മികച്ച ജീവിത നിലവാരത്തിനും കുടുംബത്തിനുമായി വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരാണ് മിക്ക പ്രവാസികളും. വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതം എന്താകുമെന്ന ചിന്ത പലരെയും അലട്ടുന്നുമുണ്ട്. അത്തരം ചിന്തകള്‍ മികച്ച നിക്ഷേപ പദ്ധതികളില്‍ ചേരുന്നതിലൂടെ മാറ്റിയെടുക്കാന്‍ സാധിക്കും. ഇന്ത്യയിലെ പ്രവാസികള്‍ക്ക് ധാരാളം നിക്ഷേപ അവസരങ്ങള്‍ മുന്നിലുണ്ട്. ഇവ കൃത്യമായി പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 ജോലിയും മോശമല്ലാത്ത വരുമാനവുമുള്ള പ്രവാസികള്‍ നാളേക്ക് വേണ്ടി കരുതല്‍ സമ്പാദ്യം മാറ്റിവയ്ക്കാന്‍ ഒട്ടും മടിക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു. അതിനാല്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അനുയോജ്യമായി മികച്ച നിക്ഷേപ അവസരങ്ങള്‍ പരിചയപ്പെടാം.
ദേശീയ പെന്‍ഷന്‍ പദ്ധതി
ഒരു സുരക്ഷിത നിക്ഷേപ ഓപ്ഷനാണിത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ റിട്ടയര്‍മെന്റ് സേവിംഗ്സ് സ്‌കീമാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം. പിപിഎഫുകള്‍ പോലെ തന്നെ എന്‍പിഎസിലും നികുതി ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നു. 18നും 60നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരത്വമുള്ള എന്‍ആര്‍ഐകള്‍ക്ക് എന്‍പിഎസ് അക്കൗണ്ടുകള്‍ തുറക്കാം. ഒരു NPS അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ NRE/NRO അക്കൗണ്ടുകള്‍ ഉപയോഗിക്കാം.

പിപിഎഫ്(പബ്ലിക് പ്രൊവിഡന്റ് ഫണ്ട്)
ഇന്ത്യയിലെ നിരവധി ജനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതാണ് പിപിഎഫ് എന്ന് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഒരു എന്‍ആര്‍ഐ ഇന്ത്യയില്‍ താമസിക്കുമ്പോള്‍ പിപിഎഫില്‍ ചേരാം. എന്നാല്‍ എന്‍ആര്‍ഐ എന്ന നിലയില്‍ പ്രവാസിക്ക് നേരിട്ട് പിപിഎഫ് അക്കൗണ്ട് തുറക്കാന്‍ കഴിയില്ല.
സ്ഥിര നിക്ഷേപം(എഫ്ഡി)
സാധാരണ സേവിംഗ്സ് അക്കൗണ്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന സമ്പാദ്യ രീതിയാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഇത്തരം നിക്ഷേപക്കാര്‍ക്ക് ലോണുകള്‍ പോലുള്ള അധിക ഫീച്ചറുകളും ബാങ്ക് നല്‍കുന്നുണ്ട്. സാധാരണയായി ഫിക്സഡ് ഡിപ്പോസിറ്റിന്റെ പലിശ നിരക്ക് വിവിധ ഫീച്ചറുകള്‍ അനുസരിച്ച് 4% മുതല്‍ 7.50% വരെയാണ്. 7 മുതല്‍ 10 വര്‍ഷം വരെയാണ് കാലാവധി. എഫ്ഡിയുടെ പലിശ നിരക്ക് തെരഞ്ഞെടുത്ത ബാങ്ക്, നിക്ഷേപിച്ച തുക, നിക്ഷേപത്തിന്റെ കാലാവധി എന്നിവയെ ആശ്രയിച്ചിരിക്കും. ഒന്നുകില്‍ വലിയ നിക്ഷേപം നടത്തുന്ന ആളുകള്‍ക്കോ അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുന്ന ആളുകള്‍ക്കോ ആണ് കൂടുതല്‍ പലിശ ലഭിക്കുക. പ്രവാസി ഇന്ത്യക്കാര്‍ക്ക് എന്‍ആര്‍ഒ അക്കൗണ്ട്, എന്‍ആര്‍ഇ അക്കൗണ്ട് എന്നിങ്ങനെ രണ്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിക്ഷേപം നടത്താം.

റിയല്‍ എസ്റ്റേറ്റ്
ഇന്ത്യക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് റിയല്‍ എസ്റ്റേറ്റ്. എന്‍ആര്‍ഐകള്‍ക്ക് ലഭ്യമായ ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനുകളിലൊന്ന് തന്നെയാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ വീടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ മുതലായ വസ്തുക്കള്‍ വാങ്ങാനും അവയില്‍ നിന്ന് വാടക വാങ്ങാനും ഇതിലൂടെ കഴിയും.
ഇക്വിറ്റി
ഒരു കമ്പനിയിലെ ഓഹരികളുടെ മൂല്യമാണ് ‘ഇക്വിറ്റി’. പ്രവാസി ഇന്ത്യക്കാര്‍ക്ക് സമ്പാദ്യത്തിനായി സമീപിക്കാവുന്ന മികച്ച ഓപ്ഷനാണ് ഇക്വിറ്റികള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *