
യുഎഇ: പ്രവാസികള്‍ക്ക് വിസയുമായി ബന്ധപ്പെട്ട സന്തോഷ വാര്‍ത്ത
യുഎഇയില്‍ വിസയ്ക്കായി ഇനി ഇടനിലക്കാരുടെ ആവശ്യമില്ല. ഇടനിലക്കാരെ ഒഴിവാക്കി സ്മാര്‍ട്ടായി വീസയും ഐഡി കാര്‍ഡും എടുക്കാം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്സൈറ്റിലോ www.icp.gov.ae യുഎഇ ഐസിപി സ്മാര്‍ട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0 വീസയ്ക്ക് അപേക്ഷിക്കാനായി ഇനി എമിഗ്രേഷനിലോ ആമര്‍ സെന്ററുകളിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓണ്‍ലൈനിലൂടെ സേവനം ലഭിക്കും. അപേക്ഷകളില്‍ ഭേദഗതി വരുത്താനും തെറ്റു തിരുത്താനും ഓണ്‍ലൈനിലൂടെ സാധിക്കും. വീസ, എമിറേറ്റ്‌സ് ഐഡി വിവരങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ 5 നടപടികള്‍ പൂര്‍ത്തിയാക്കണം.
5 നടപടിക്രമങ്ങള്‍
വെബ്‌സൈറ്റിലോ ആപ്പിലോ പ്രവേശിച്ച് യുഎഇ പാസ് മുഖേന റജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക.
എന്‍ട്രി പെര്‍മിറ്റ് ഇഷ്യൂ ചെയ്യല്‍ ഓപ്ഷന്‍ തിരഞ്ഞെടുത്ത് അപേക്ഷകന്റെ പേരു വിവരങ്ങള്‍ ടൈപ്പ് ചെയ്യുക.
നല്‍കിയ വിവരങ്ങള്‍ ഒത്തുനോക്കി ഉറപ്പുവരുത്തുക.
തെറ്റുണ്ടെങ്കില്‍ അപ്ഡേറ്റ് ഓപ്ഷനില്‍ പോയി തിരുത്തി അപേക്ഷ സമര്‍പ്പിക്കുക.
ഫീസ് അടച്ച് നടപടി പൂര്‍ത്തിയാക്കാം.
വെബ്‌സൈറ്റ്: www.icp.gov.ae
സ്മാര്‍ട്ട് ആപ്: UAEICP
സ്മാര്‍ട് ആപ് വഴി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ടൈപ്പിങ് സെന്ററുകള്‍ക്കും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതിലൂടെ ഇടപാട് പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാക്കാം. വീസ മാത്രമല്ല, എമിറേറ്റ്‌സ് ഐഡി പുതുക്കാനും നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. വിവരങ്ങളില്‍ ഭേദഗതി വരുത്താനും അനുബന്ധ രേഖകള്‍ അപ് ലോഡ് ചെയ്യാനും ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും കഴിയും.
പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ നല്‍കിയ വിവരങ്ങളില്‍ തെറ്റില്ലെന്ന് ഉറപ്പാക്കണം. കുറിയര്‍ വഴി വീസയും എമിറേറ്റ്‌സ് ഐഡിയും വീട്ടിലെത്തിക്കാനാണ് ആവശ്യപ്പെട്ടതെങ്കില്‍ ഡെലിവറി വിലാസത്തിലും തെറ്റുണ്ടാവരുത്. അപേക്ഷയിലെ വിവരങ്ങളും രേഖകളും ഉദ്യോഗസ്ഥന്‍ പരിശോധിച്ച് തൃപ്തികരമെങ്കില്‍ വീസ ഇമെയിലില്‍ ലഭിക്കും. ജനങ്ങളുടെ സമയവും അധ്വാനവും പണവും ലാഭിക്കാന്‍ എര്‍പ്പെടുത്തിയ ഡിജിറ്റല്‍ സേവനം സ്വദേശികളും വിദേശികളും പ്രയോജനപ്പെടുത്തണമെന്ന് ഐസിപി നിര്‍ദ്ദേശിച്ചു.
Comments (0)