
അംബര ചുംബികള്‍ മുതല്‍ ദ്വീപുകള്‍ വരെ; യുഎഇ ഈ വര്‍ഷം പൂര്‍ത്തീകരിക്കാനൊരുങ്ങുന്നത് 26 വന്‍പദ്ധതികള്‍
യുഎഇ ഈ വര്‍ഷം പൂര്‍ത്തീകരിക്കാനൊരുങ്ങുന്നത് 26 വന്‍പദ്ധതികള്‍. അവയില്‍ അംബര ചുംബികള്‍ മുതല്‍ ദ്വീപുകള്‍ വരെ ഉള്‍പ്പെടുന്നു. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് ഈ 26 വന്‍പദ്ധതികളും പൂര്‍ത്തിയാകും. 2022-നേക്കാള്‍ ഇരട്ടി സംഭവവികാസങ്ങളാണ് ഈ വര്‍ഷം വരുന്നതെന്ന് പുതുവര്ഷത്തില്തന്നെ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വന്‍കെട്ടിടങ്ങളും പുതിയ ദ്വീപുകളുമെല്ലാമായി എന്നന്നേക്കുമായി രാജ്യം വികസിച്ചുകൊണ്ടേയിരിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HrBMSJlYxxE3pXHlJyWsp0
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം എന്ന റെക്കോഡ് സ്വന്തമാക്കിയ ബുര്‍ജ് ഖലീഫക്കുശേഷം ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെസിഡന്‍ഷ്യല്‍ ടവര്‍ എന്നനേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് ദുബായ്. കെട്ടിടനിര്‍മാതാക്കളായ ബിന്‍ഗാട്ടി ഡെവലപ്പേഴ്സും വന്‍കിട ബ്രാന്‍ഡായ ജേക്കബ് ആന്‍ഡ് കോയുമായി കൈകോര്‍ത്ത് ഒരുക്കുന്ന പദ്ധതിക്ക് ബുര്‍ജ് ബിന്‍ഗാട്ടി ജേക്കബ് ആന്‍ഡ് കോ-റെസിഡന്റ്്സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
കുറച്ചുകാലമായി നിശ്ചലമായി കിടക്കുന്ന പാം ജെബല്‍ അലി എന്ന മനുഷ്യനിര്‍മിത ദ്വീപ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങും. 10,000 -ത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അഗ്രി ഹബ് ആണ് ഈ വര്‍ഷത്തെ മറ്റൊരാകര്‍ഷണം. ഭക്ഷ്യസുരക്ഷ, വിനോദം, സാഹസികത എന്നിവയെല്ലാം മുന്‍നിര്‍ത്തിയാണ് അഗ്രിഹബ് സാക്ഷാത്കരിക്കപ്പെടുക. നഗരനവീകരണത്തിനുള്ള ഒരു പുതിയ ആഗോള ടെക് ഹബ്ബ് വരാനിരിക്കുന്നത് ദുബായ് അല്‍ ജെദ്ദാഫിലെ ക്രീക്ക് പ്രദേശത്താണ്. ഇവിടെ ഭാവിയില്‍ വലിയ കോണ്‍ഫറന്‍സുകള്‍, ബിസിനസ് പരിപാടികള്‍, പരിശീലന ഗവേഷണ സെഷനുകള്‍ എന്നിവ നടത്താനാവും. കൂടാതെ 4000- ത്തിലേറെ പുതിയ തൊഴിലവസരങ്ങളുമുണ്ടാകും.
304 മീറ്റര്‍ ഉയരത്തിലുള്ള വണ്‍ സഅബീല്‍ ലോകത്തിലെ ഏറ്റവുംനീളമേറിയ കെട്ടിടമായിരിക്കും. ദുബായ് ട്രേഡ് സെന്ററിന് സമീപമായി സ്ഥിതിചെയ്യുന്ന ഈ കെട്ടിടം ഈ വര്‍ഷംതന്നെ നിര്‍മാണം പൂര്‍ത്തിയാക്കും. 17 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ച് ദ്വീപുകള്‍ ഉള്‍പ്പെടുന്ന വികസനം, ഉടന്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് സോളാര്‍ പാര്‍ക്ക്, ദുബായിലെ ജുമൈറ ലേയ്ക്ക്സ് ടവറിലെ പുതിയ അപ്ടൗണ്‍ ടവര്‍ വികസനം, 365 മീറ്റര്‍ ഉയരമുള്ള ദുബായ് മറീനയിലെ സിയല്‍ ടവര്‍, ദുബായ് പാം ജുമൈറയിലെ അള്‍ട്രാ ലക്ഷ്വറി വാട്ടര്‍ഫ്രണ്ട് ഹോട്ടലായ അറ്റ്ലാന്റിസ് ദി റോയല്‍, അബുദാബിക്കും ദുബായിക്കും ഇടയിലുള്ള അല്‍ ജെര്‍ഫ് പദ്ധതി, സാദിയത്ത് ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയം, സായിദ് നാഷണല്‍ മ്യൂസിയം, സാദിയത്ത് കള്‍ച്ചറല്‍ ഡിസ്ട്രിക്ടിലുള്ള ഗുഗ്ഗന്‍ഹൈം, ലൂവ്രെ അബുദാബിയിലെ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍, റീം ദ്വീപ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മിഡ് ഫീല്‍ഡ് ടെര്‍മിനല്‍, വീ വേള്‍ഡ് അബുദാബി, ഹിന്ദു ക്ഷേത്രം, ഷാര്‍ജ ഫോറസ്റ്റ് ഡിസ്ട്രിക്ട്, റമാസല്ഖൈമ ഫാല്‍ക്കണ്‍ ഐലന്‍ഡ്, ഹത്തയിലെ വികസനം തുടങ്ങിയവയെല്ലാം ഈ വര്‍ഷം കാണാനിരിക്കുന്ന അത്ഭുതങ്ങളാണ്. പൂര്‍ത്തിയാക്കാനിരിക്കുന്ന അത്ഭുതങ്ങളിലൊന്ന് ഇത്തിഹാദ് റെയില്‍ പദ്ധതിയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനകം വലിയ മുന്നേറ്റംനടത്തിയ ഈ പദ്ധതിയുടെ നിര്‍മാണം അതിവേഗമായിരിക്കും. എല്ലായിപ്പോഴും വിസ്മയങ്ങള്‍ ഒരുക്കുന്ന യുഎഇയുടെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും ഇതെന്ന് ഈ വന്‍കിട പദ്ധതികളിലൂടെ വ്യക്തമാണ്.
Comments (0)